സുവിശേഷവല്‍ക്കരണം നമ്മുടെ ഉത്തരവാദിത്തം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സുവിശേഷപ്രഘോഷണം നമ്മുടെ ഉത്തരവാദിത്തമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിച്ച സുവിശേഷത്തിന്റെ ആനന്ദം എന്ന ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

മാമ്മോദീസാ സ്വീകരിക്കുന്ന നാള്‍മ ുതല്‍ ഓരോ വ്യക്തിയും സുവിശേഷത്തിന്റെപ്രഘോഷകരായി മാറുന്നു. നമുക്ക് നല്കപ്പെടുന്നത് മറ്റുള്ളവര്‍ക്ക് ഉദാരമായി നല്കുക എന്നത് നമ്മുടെ കടമയാണ്.

ശിഷ്യന്മാരോട് ക്രിസ്തു അന്തിമമായി പറഞ്ഞ കല്പന എന്തെന്ന് നമുക്കറിയാം. മൂന്നു കല്പനകളാണ് നല്കിയത്. അതില്‍ പ്രധാനപ്പെട്ടത് നിങ്ങള്‍ ലോകമെങ്ങും പോയി സകലജനതകളെയും ശിഷ്യപ്പെടുത്തുക എന്നുള്ളതാണ്. പിതാവിന്റെ പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസാ നല്കുവിന്‍ എന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തേത് ഞാന്‍ നിങ്ങളെ പഠിപ്പിച്ചതെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍ എന്നതാണ്.

ശിഷ്യപ്പെടുത്തുക എന്ന പ്രഥമ ഉത്തരവാദിത്തത്തിലേക്ക് നമുക്ക് വരാം. എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ആ പ്രബോധനം. സുവിശേഷവല്ക്കരണത്തിന്റെ അന്തസ്സത്ത മുഴുവന്‍ അതില്‍ അടങ്ങിയിട്ടുണ്ട്. കര്‍ത്താവില്‍ വിശ്വസിക്കുന്നവര്‍, വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നവരെ ശിഷ്യപ്പെടുത്തുന്ന ഒരു ശുശ്രൂഷയിലാണ് ആയിരിക്കുന്നത്. ആരെയും നിര്‍ബന്ധിക്കുന്നില്ല ,വശീകരിക്കുന്നില്ല പകരം എല്ലാവരെയും ക്ഷണിക്കുകയാണ്. കേള്‍ക്കാന്‍ ചെവിയുള്ളവ ന്‍ കേള്‍ക്കട്ടെ എന്നാണ് കര്‍ത്താവ് പറയുന്നത്.

വചനപ്രഘോഷണം കാലാകാലങ്ങളില്‍ വ്യത്യസ്തമായ രൂപങ്ങള്‍ എടുത്തിട്ടുണ്ട് ഇന്നത്തെ കാലഘട്ടത്തില്‍ നമുക്ക് ചെയ്യാനുള്ളത് സുവിശേഷം ആനന്ദകരമായ ഒരു അനുഭവമാണ് എന്നുള്ളത് മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാക്കിക്കൊടുക്കുക എന്നതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുള്ളതാണ് ഇക്കാര്യം.

എപ്രകാരമാണ് സുവിശേഷം ആനന്ദകരമായ അനുഭവമായിത്തീരുന്നത്,? സുവിശേഷം ഉള്‍ക്കൊണ്ടുകൊണ്ട് നാം നമ്മെ തന്നെ ദൈവഹിതത്തിന് സമര്‍പ്പിക്കുമ്പോഴാണ് സുവിശേഷം ആനന്ദകരമായ അനുഭവമായിത്തീരുന്നത്. ദൈവം നമ്മോടുകൂടെയുണ്ട്. അങ്ങനെയൊരു ഉറപ്പ് ദൈവം നമുക്ക് നല്കിയിട്ടുണ്ട്.ലോകാവാസാനം വരെ ഞാന്‍ന ിങ്ങളോട് കൂടെയുണ്ടായിരിക്കും. ജീവിതത്തിലെ എല്ലാ അനുഭവങ്ങളിലും നാം ദൈവത്തോടുകൂടിയാണ് എന്ന് വരികില്‍ നമുക്ക് എല്ലാം ആനന്ദകരമായ ഒരു അനുഭവമാക്കിമാറ്റാന്‍ കഴിയും. എന്തും സംഭവിച്ചോട്ടെ, അത് ദൈവഹിതപ്രകാരമാണെന്ന ബോധ്യം മനസ്സിലേക്ക് വന്നാല്‍ നമ്മെ അത് സന്തോഷഭരിതരാക്കും.

പഴയനിയമത്തിലും പുതിയ നിയമത്തിലും പീഡിപ്പിക്കപ്പെട്ട ക്രൈസ്തവര്‍ അതെല്ലാം ഏറ്റെടുത്തത് സന്തോഷത്തോടുകൂടിയാണ്. കര്ത്താവിലുളള സംതൃപ്തിയോടുകൂടിയാണ്. അപ്പോള്‍ അങ്ങനെയൊരു സന്തോഷം ലഭിക്കുന്നത് സുവിശേഷത്തിന്റെ സ്വഭാവമാണ്. വാസ്തവത്തില്‍ നാം വിശ്വസിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതുമായ കാര്യങ്ങള്‍ പലര്‍ക്കും അഗ്രാഹ്യങ്ങളാണ്. അത് നമുക്ക് ഗ്രാഹ്യമായിത്തീരുന്നതും അതിലേക്ക്ആകര്‍ഷണം തോന്നുന്നതും ദൈവത്തിന്റെ പ്രവര്‍ത്തനം വഴിയാണ്. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണ് സാധിക്കുന്നത്.

നമ്മുടെ മിഷനറിമാര്‍ പ്രത്യേകിച്ച് കന്യാസ്ത്രീകള്‍ ചെയ്യുന്ന സേവനം കണ്ടിട്ട് മറ്റ് പലരും ചോദിക്കാറുണ്ട് എങ്ങനെ ഇങ്ങനെയെല്ലാം ചെയ്യാന്‍ സാധിക്കുന്നുവെന്ന്. അവര്‍്ക്കത് ചെയ്യാന്‍ സാധിക്കുന്നത് കര്‍ത്താവായ ഈശോമിശിഹാ അവര്‍ക്ക് നല്കുന്ന ആന്തരികമായ സന്തോഷത്താല്‍ മാത്രമാണ്. അങ്ങനെയുള്ള സന്തോഷം സ്വീകരിക്കാന്‍ മറ്റുള്ളവരെ നാം എങ്ങനെ ക്ഷണിക്കണമെന്ന് ചോദിച്ചാല്‍ അത് നമ്മുടെ ജീവിതംവഴിയാണ് എന്ന് പറയേണ്ടിവരും. സാക്ഷ്യം കൊണ്ട് വേണം നാം കര്‍ത്താവിനെ പ്രഘോഷിക്കാന്‍.

നമ്മുടെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടാത്തതൊന്നും ആര്‍ക്കും സ്വീകാര്യമാവില്ല. എ്ത്രവാചാലമായി നാം മണിക്കൂറുകളെടുത്ത് സംസാരിച്ചാലും പ്രസംഗത്തെക്കാള്‍ ആ പ്രസംഗങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ജീവിതങ്ങളാണ് മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. അങ്ങനെയൊരു ആകര്‍ഷണത്തിന്റെ സുവിശേഷവല്ക്കരണത്തെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നുണ്ട്.

നല്ല സമറിയാക്കാരന്‍ പ്രസംഗമൊന്നും നടത്തിയില്ല. സമൂഹത്തിലെ മറ്റുള്ളവര്‍ക്കുവേണ്ടി ഇതുപൊലെയൊക്കെ ചെയ്യുന്നതാണ് യഥാര്‍ത്ഥമായ സുവിശേഷവല്‍ക്കരണം. ഇന്ന് കൂടുതല്‍ അത് ആവശ്യായിരിക്കുന്നു. നാം അത് എത്രത്തോളം കൂടുതല്‍ ചെയ്യുന്നുവോ അത്രത്തോളം ദൈവം കൂടുതല്‍ മറ്റുള്ളവര്‍ക്ക് ്‌സ്വീകാര്യനായിത്തീരുന്നു.

സങ്കീര്‍ത്തനം 41 ല്‍ ഇപ്രകാരം വായിക്കുന്നു 1-4 ദരിദ്രരോട് ദയ കാണിക്കുന്നവന്‍് ഭാഗ്യവാന്‍. കഷ്ടതയുടെ നാളുകളില്‍ അവനെ കര്‍ത്താവ് രക്ഷിക്കും. കര്‍ത്താവ് അവനെ പരിപാലിക്കുകയും അവന്‍രെ ജീവന്‍ സംരക്ഷിക്കുകയും ചെയ്യും. അവന്‍ ഭൂമിയില്‍ അനുഗ്രഹീതനായിരിക്കും. അവിടുന്ന് അവനെ ളത്രുക്കള്‍ക്ക് വി്ട്ടുകൊടുക്കുകയില്ല. കര്‍ത്താവ് അവന് രോഗശയ്യയില്‍ ആശ്വാസം പകരും. അവിടന്ന് അവന് രോഗശാന്തി നല്കും. ഞാന്‍ പറഞ്ഞു കര്‍ത്താവേ എന്നോട് കൃപ തോന്നണമേ. എന്നെ സുഖപ്പെടുത്തണമേ. ഞാന്‍ അങ്ങേയ്ക്ക് എതിരായി പാപം ചെയ്തുപോയി. ദരിദ്രരോട് ദയകാണിക്കുക എന്നതാണ് സുവിശേഷവല്‍ക്കരണം. ആത്മാവില്‍ ദരിദ്രരാണല്ലോ ഭാഗ്യവാന്മാര്‍. നമ്മള്‍ ദരിദ്രരായി ദരിദ്രരോട് കാരുണ്യം കാണി്ക്കുമ്പോള്‍ അത് സുവിശേഷവല്ക്കരണമായി. പ്രഘോഷണമായും പ്രവര്്ത്തനപരമായും സുവിശേഷവല്‍ക്കരണം കാരുണ്യത്തിന്റെ പ്രവര്‍ത്തനമാണ്.

നമ്മുടെ കര്‍ത്താവായ ഈശോമിശിഹായിലൂടെ ദൈവം കാരുണ്യമാണ് നമ്മോട് കാണിച്ചത്. നമ്മെപാപത്തെയും അതിന്റെ എല്ലാവിധ തിന്മകളില്‍ നിന്നു ദൂരീകരിച്ച് നമ്മെ രക്ഷിച്ചു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ അനുഭവമാണ്. അത് നമ്മെ സംബന്ധിച്ച് എന്നും നിര്‍വഹിക്കാന്‍ സാധി്ക്കണം. പത്രോസ് ശ്ലീഹ പറയുന്നതു അവന്‍ നന്മ ചെയ്തു കടന്നുപോയി എന്നാണല്ലോ.

നന്മ ചെയ്യുന്നതില്‍ നമുക്കുണ്ടാകുന്ന സന്തോഷമാണ് യഥാര്‍ത്ഥത്തില്‍ സുവിശേഷത്തിന്റെ ആനന്ദം. എന്നാല്‍ നാം വിളിക്കപ്പെട്ടവര്‍ പോലും -മെത്രാന്്മാരും വൈദികരും സമര്‍പ്പിതരും- എല്ലാം ഒരുപക്ഷേ നമ്മുടേതായ ജീവിതത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് മാറി നമ്മുടെ സ്വന്തം സ്വാര്‍ത്ഥ ലക്ഷ്യ്ങ്ങള്‍ സാധിക്കാനായി നാം പോയിട്ടുണ്ട്. നാം നമ്മെ തന്നെ കര്‍ത്താവിന് സമര്‍പ്പിക്കുന്നതിന് പകരം മറ്റുള്ളവരുടെ സമര്‍പ്പണം ശരിയായില്ല എന്ന് പറഞ്ഞ് കുറ്റപ്പെടുത്താനും മറ്റുള്ളവരെ മെച്ചപ്പെടുത്താനെന്ന ധാരണയില്‍ അവരെ തിരുത്തുവാനും് വിദ്വേഷവും പകയുംവച്ചുപുലര്‍ത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സുവിശേഷത്തില്‍ നിന്നുള്ള തിരിച്ചുപോക്കാണ്.

യഥാര്‍ത്ഥത്തില്‍ നാം സുവിശേഷത്തിലേക്ക് തിരിച്ചുവരണം. യഥാര്‍ത്ഥ സുവിശേഷസന്ദേശം ഉള്‍ക്കൊള്ളണം. ദരിദ്രരാകണം.ശരീരത്തിന്റെ ദാരിദ്ര്യം മാത്രമല്ല മാനസികമായ ദാരിദ്ര്യവുമുണ്ട്. മനസ്സിന്റെയും ആത്മാവിന്റെയും അസ്വസ്ഥതകളാണ് നമ്മെ കാര്‍ന്നുതിന്നുന്നത്. സഹോദരനെ ഭോഷായെന്ന് വിളിക്കുന്നവന്‍ പോലും നിത്യശിക്ഷയ്ക്ക് അര്‍ഹനാകും എന്ന് ക്രിസ്തു ഓര്‍മപ്പെടുത്തുമ്പോള്‍ നമുക്കെങ്ങനെയാണ് മറ്റുള്ളവരോട് ധാര്‍ഷ്ട്യത്തോടും അഹങ്കാരത്തോടും പുച്ഛത്തോടും കൂടി പെരുമാറാന്‍ കഴിയുന്നത്?

ഒരിക്കലുമല്ല. നാം എല്ലാവരും സഹോദരിസഹോദരന്മാരാണ്. അവര്‍ പാവപ്പെട്ടവരും മാനസികരോഗികളും ഭിന്നശേഷിക്കാരും എല്ലാമാകാം. സമ്പത്തുണ്ടെങ്കില്‍ പോലും ആത്മാവിന്റെ ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഇവരെയെല്ലാമാണ് നാം തേടിപ്പോകേണ്ടത്.

ഇങ്ങനെയുള്ള സുവിശേഷവല്ക്കരണപ്രവര്‍ത്തനങ്ങളില്‍ നിന്നാണ് കര്‍ത്താവ് പ്രഘോഷിക്കപ്പെടേണ്ടത്. ബാഹ്യമായി ജ്ഞാനസ്‌നാനം സ്വീകരിച്ചോ ഇല്ലയോ എന്നതല്ല നമ്മുടെ സുവിശേഷവല്ക്കരണത്തിന്റെ വിജയം . പിന്നെയോ നമ്മുടെ സാക്ഷ്യത്തിലൂടെ ക്രൈസ്തവമായ കൂട്ടായ്മയില്‍ മറ്റുള്ളവരെ ശിഷ്യപ്പെടുത്തുവാന്‍ ആന്തരികമായി മിശിഹായെ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അതാണ് നല്ലത്. ജ്ഞാനസ്‌നാനം സ്വീകരിച്ച് സഭയ്ക്കുള്ളിലായിരിക്കുന്ന ക്രൈസ്തവരെക്കാള്‍ സഭയ്ക്കുവെളിയില്‍ അനേകം ക്രൈസ്തവരുണ്ടെന്ന കാര്യവും നാം അറിഞ്ഞിരിക്കണം.

ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ കര്‍ത്താവ് മാത്രമാണ് സ്‌നേഹത്തോടും കാരുണ്യത്തോടും കൂടി കര്‍ത്താവിന്റെ സുവിശേഷത്തെ സൗന്ദര്യം അനുഭവിക്കാന്‍, സന്തോഷം അനുഭവിക്കാന്‍ നമുക്ക് കഴിയട്ടെ.

സുവിശേഷത്തിന്റെ ആനന്ദം എന്ന ഓണ്‍ലൈന്‍ പ്രോഗ്രാം ദൈവത്തിന്റെ പ്രവൃത്തിയാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിപറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദം എന്ന ആശയം പ്രഘോഷിക്കാന്‍ ദൈവമാണ് ഇങ്ങനെയൊരു ചിന്ത നമുക്ക് നല്കിയതെന്നും നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ സുവിശേഷത്തിന്റെ ആനന്ദപരമായ സ്വഭാവം പ്രഘോഷിക്കാനും നമ്മെ നിര്‍ബന്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ സഹവാസം കൊണ്ട് നാം ഒന്നിച്ചു സുവിശേഷത്തിന്റെ ആനന്ദം അനുഭവിക്കുകയും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.