മാതാവിന്റെ ഈ ‘അത്ഭുതവസ്ത്രം’ ധരിക്കൂ, സകല തിന്മകളില്‍ നിന്നും രക്ഷ പ്രാപിക്കൂ

1251 ജൂലൈ 16

കർമ്മലീത്താ സഭയുടെ ഇംഗ്ലണ്ടിലെ ആശ്രമത്തിൽ സുപ്പീരിയർ ജനറൽ ആയിരുന്ന സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിക്കൊണ്ട് പരിശുദ്ധ ദൈവമാതാവ്‌ പറഞ്ഞു;”എന്റെ സാഹോദര്യത്തിന്റെ അടയാളവും രക്ഷയുടെ ആചാരവുമായ ഈ കർമ്മലോത്തരീയം സ്വീകരിക്കുക.ഈ ഉത്തരീയം ധരിച്ചു മരിക്കുന്നവരുടെ ആത്മാവ് ഒരിക്കലും നശിക്കുകയില്ല.”

വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് പറഞ്ഞതനുസരിച്ച് നമുക്ക് ഉത്തരീയം ധരിക്കാം. പഴയ തലമുറയില്‍ ഉത്തരീയം ധരിക്കുന്നത് ഒരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു. ആദ്യ കുര്‍ബാന സ്വീകരണ വേള മുതല്ക്കായിരുന്നു ഉത്തരീയം ധരിച്ചുതുടങ്ങിയിരുന്നത്. പക്ഷേ പുതിയ തലമുറയില്‍ അധികം ആരും ഉത്തരീയം ധരിച്ചുകാണാറില്ല. കൊന്ത ധരിക്കുന്നതുപോലും പലരും ഫാഷനായിട്ടാണ്. നമുക്ക് ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താം. ഇന്നുമുതല്‍ നമുക്ക് ഉത്തരീയഭക്തിക്ക് തുടക്കം കുറിക്കാം. ഉത്തരീയം ധരിച്ചുതുടങ്ങാം.

ആത്മീയവും ഭൗതികവുമായ നിരവധി അത്ഭുതങ്ങള്‍ ഇതുവഴി നമുക്ക് ലഭിക്കുമെന്ന് തീര്‍ച്ചയാണ്.മാതാവിന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അടയാളമായ തിരുവുത്തരീയം യോഗ്യതയോടെ ധരിക്കുന്നവരെല്ലാം ആത്മീയവും ഭൗതീകവുമായ ആപത്തുകളിൽ നിന്നും സുരക്ഷിതരാകുമെന്നുള്ള ഉറപ്പാണ് ഉത്തരീയത്തിൽ അടങ്ങിയിട്ടുള്ളത്.മാതാവിന്റെ വസ്ത്രമായ ഉത്തരീയം ധരിക്കുന്നവർ നിത്യശിക്ഷയിൽ നിന്നും രക്ഷിക്കപ്പെടുമെന്നും മാതാവ് ഉറപ്പ് തന്നിട്ടുണ്ട്.

കർമ്മല മാതാവിന്റെ തോൾ വസ്ത്രമായ സ്‌കേപ്പുലർ ചെറുതാക്കിയ രൂപമാണ് ഉത്തരീയം.

കര്‍മ്മല മാതാവേ ഞങ്ങളെ ആത്മീയവും ശാരീരികവുമായ എല്ലാവിധ ആപത്തുകളില്‍ നിന്നും കാത്തുരക്ഷിക്കണമേ.. ഞങ്ങള്‍ക്കുവേണ്ടി നിരന്തരം മാധ്യസ്ഥം അപേക്ഷിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.