സിയന്നയിലെ വി. കാതറിനെക്കുറിച്ച് ഇക്കാര്യം കേട്ടിട്ടുണ്ടോ?

സിയന്നയിലെ വിശുദ്ധ കാതറിന്റെ ചിത്രം കാണുമ്പോള്‍ കാതറിന്‍ ഒരു കന്യാസ്ത്രീയാണെന്ന തോന്നലുണ്ടായേക്കാം. ശിരോവസ്ത്രം ധരിച്ച രീതിയിലാണ് കാതറിനെ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ സിയന്നയിലെ വിശുദ്ധ കാതറിന്‍ കന്യാസ്ത്രീയല്ല.

മാതാപിതാക്കളുടെ 23 ാമത്തെ മകളായിട്ടായിരുന്നു കാതറിന്റെ ജനനം. നന്നേ ചെറുപ്രായത്തിലേ ക്രിസ്തുദര്‍ശനം കാതറിന്‍ സ്വന്തമാക്കിയിരുന്നു. പതിമൂന്നാം വയസില്‍കന്യാവ്രതം ഈശോയ്ക്ക് നേര്‍ന്നു. എന്നാല്‍ മാതാപിതാക്കള്‍ അവള്‍ക്കായി സമ്പന്നനായ ഒരു ചെറുപ്പക്കാരനെ ഭര്‍ത്താവായി കണ്ടെത്തി. ഈ സാഹചര്യത്തില്‍ കാതറിന്‍ മുടി മുറിക്കുകയും പരുക്കന്‍ വസ്ത്രങ്ങള്‍ ധരിച്ച് തന്റെ സൗന്ദര്യം മറച്ചുവയ്ക്കുകയും ചെയ്തു.

ഡൊമിനിക്കന്‍ ഓര്‍ഡറിനോട് താല്പര്യം തോന്നിയിരുന്നുവെങ്കിലും ആവൃതിജീവിതമല്ല തന്റെ വിളിയെന്ന് കാതറിന്‍ മനസ്സിലാക്കിയിരുന്നു. സ്വന്തം വീട്ടില്‍ തന്നെ ഒരു സ്വകാര്യ മഠമെന്ന രീതിയിലാണ് കാതറിന്‍ ജീവിച്ചിരുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.