ശക്തനും വിശ്വസ്തനും നിസ്വാര്‍ത്ഥനുമായ ഒരു കത്തോലിക്കാ പുരോഹിതനെ ലോകത്തിന് സമ്മാനിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? കത്തോലിക്കാ വിശ്വാസികളായ പിതാക്കന്മാരോടാണ് ഈ ചോദ്യം.
മക്കളെ നല്ലരീതിയില്‍ വളര്‍ത്തേണ്ടത് അമ്മമാരുടെ മാത്രം കടമയാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ അത് അപ്പന്മാരുടെ കടമയും ഉത്തരവാദിത്തവുമാണ് എന്നാണ് ഫാ. ബില്‍ പെക്ക്മാന്‍ പറയുന്നത്.
മക്കളെ നല്ലരീതിയില്‍ വളര്‍ത്താന്‍ ഓരോ അപ്പനും അവരില്‍ ചെറുപ്രായം മുതല്‍ക്കേ മൂല്യങ്ങള്‍ നട്ടുവളര്‍ത്തണം, ലോകമോഹങ്ങള്‍ക്ക് മീതെയായി ആത്മീയമായ നന്മകളും സന്തോഷങ്ങളും നിങ്ങള്‍ അവരില്‍ വിതയ്ക്കണം. ദൈവത്തെ സ്‌നേഹിക്കാന്‍ നിങ്ങളായിരിക്കണം അവരെ ആദ്യമായി പഠിപ്പിക്കേണ്ടത്. അച്ചടക്കം, പ്രാര്‍ത്ഥന, സ്ഥിരത, കൂദാശകളുടെ സ്വീകരണം, നല്ല പെരുമാറ്റം ഇതെല്ലാം മക്കള്‍ നിങ്ങളില്‍ നിന്നായിരിക്കണം പഠിക്കേണ്ടത്.
അപ്പന്‍ എന്ന സന്മാതൃകയാണ് ആണ്‍മക്കളുടെ ജീവിതത്തെയും ഭാവിയെയും നല്‍വഴിക്ക് നയിക്കുന്നത്. അതുകൊണ്ട് സഭയ്്ക്കും സമൂഹത്തിനും നല്ല മക്കളെയോ വൈദികരെയോ നല്കണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ പിതാവെന്ന നിലയില്‍ അതനുസരിച്ച് വളര്‍ത്താനുള്ള ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുക. അവര്‍ക്ക് മുമ്പില്‍ നല്ല മാതൃകകളായിത്തീരുക.