ഇടുക്കിയില്‍ കപ്പേളകള്‍ക്ക് നേരെ അജ്ഞാതന്റെ ആക്രമണം

കട്ടപ്പന: ഇടുക്കിയിലെ വിവിധ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം. വിവിധ മേഖലകളിലെ എട്ടോളം കപ്പേളകള്‍ക്ക് നേരെ ഒറ്റ ദിവസം കൊണ്ടാണ് ഈ ആക്രമണം മുഴുവന്‍ നടന്നത്. കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയുടെ ഇടുക്കി കവലയിലുള്ള കപ്പേള, ഇരുപതേക്കര്‍ പോര്‍സ്യുങ്കല കപ്പൂച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോ, നരിയംപാറ പള്ളിയുടെ ഇരുപതേക്കറിലെ കപ്പേള, പുളിയന്‍മല സെന്റ് ആന്റണീസ് ദേവാലയത്തിന്റെ രണ്ട് കപ്പേളകള്‍, മുങ്കിപ്പള്ളം,ചേറ്റുകുഴി ദേവാലയങ്ങളുടെയും പഴയ കൊച്ചറയിലെ രണ്ടു ദേവാലയങ്ങളുടെയം കപ്പേളകളാണ് ആക്രമിക്കപ്പെട്ടത്.. ഇതില്‍ പുളിയന്‍മല കപ്പേളയുടെ ചില്ല ബൈക്കില്‍ എത്തിയ ഒരാള്‍ എറിഞ്ഞുടയ്ക്കുന്ന സിസിടിവി ദൃശ്യം ലഭ്യമായിട്ടുണ്ട്. എല്ലാ കപ്പേളകളും സമാനമായരീതിിയിലാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.