പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഹിറ്റ് കത്തോലിക്കാ സിനിമകള്‍ വീണ്ടും തീയറ്ററുകളിലേക്ക്

ബോട്‌സണ്‍: പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ച് രണ്ട് ഹിറ്റ് കത്തോലിക്കാ സിനിമകള്‍ വീണ്ടും തീയറ്ററുകളിലേക്ക്. സെന്റ് മൈക്കിള്‍: മീറ്റ് ദ എയ്ഞ്ചല്‍, മദര്‍ തെരേസ: നോ ഗ്രേറ്റര്‍ ലവ് എന്നീ സിനിമകളാണ് തീയറ്ററുകളിലേക്ക് വീണ്ടും എത്തുന്നത്.

ഇതില്‍ സെന്റ് മൈക്കിള്‍ എന്ന സിനിമ ഒക്ടോബര്‍ 12, 13 തീയതികളിലാണ് തീയറ്ററിലെത്തിയത്. മദര്‍ തെരേസ നവംബര്‍ രണ്ടിനെത്തും. മദര്‍ തെരേസ സിനിമ ഒക്ടോബര്‍ 3, 4 തീയതികളില്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.

പ്രസ്തുത ചിത്രത്തിന് വന്‍സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നുലഭിച്ചത്. നൈറ്റ്‌സ് ഓഫ് കൊളംബസായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. വ്യത്യസ്തങ്ങളായ അഞ്ചു ഭൂഖണ്ഡങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മിഷനറിസ് ഓഫ് ചാരിറ്റി സ്ഥാപകയായ വിശുദ്ധ മദര്‍തെരേസയുടെ ജീവിതവും മിഷനറിസ് ഓഫ് ചാരിറ്റിയുടെ സേവനങ്ങളുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. സ്പാനീഷ് ഡബ്ഡ് വേര്‍ഷനാണ് നവംബര്‍ ഏഴിന് അമേരിക്കയിലെത്തുന്നത്.

മിഖായേല്‍ മാലാഖയുടെയും മറ്റ് മാലാഖമാരുടെയും ശക്തി അനാവരണം ചെയ്യുന്നതാണ് സെന്റ് മിഖായേല്‍.സെപ്തംബര്‍ 29 ന് ആദ്യമായി റീലിസ്‌ചെയ്ത ചിത്രം അന്നേ ദിവസം ഹിറ്റ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായിരുന്നു.

വിശ്വാസസംബന്ധിയായ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത സന്തോഷപ്രദമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.