കൈ കൊണ്ട് വരയ്ക്കപ്പെടാത്ത , അത്ഭുതമായി തീര്‍ന്ന രണ്ടു ചിത്രങ്ങള്‍

കൈകൊണ്ട് വരയ്ക്കാത്തചിത്രങ്ങളോ.. എന്തൊരു അസംബന്ധം എന്നാവും വിചാരം. അല്ലേ പക്ഷേ അങ്ങനെ രണ്ടുചിത്രങ്ങളുണ്ട്. മനുഷ്യന്‍ വരയ്ക്കാത്ത ചിത്രങ്ങളാണ് അവ. ഏതാണ് ഈ ചിത്രങ്ങള്‍ എന്നല്ലേ ടൂറിനിലെ തിരുക്കച്ചയുടെ ചിത്രവും ഗ്വാഡെലൂപ്പെ മാതാവിന്റെ ചിത്രവും

.കാല്‍വരിയിലേക്കുളള കുരിശുയാത്രയില്‍ വേറോനിക്ക ഈശോയുടെ തിരുമുഖം തുടച്ചപ്പോള്‍ അതില്‍ പതിഞ്ഞതാണ് ഈ ചിത്രങ്ങളിലൊന്ന്.. ജൂവാന്‍ ഡിയാഗോയ്ക്ക് ഗാഡ്വെലൂപ്പെ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ മാതാവിന്റെ പ്രത്യക്ഷീകരണംസ്ഥിരീകരിക്കാനായി ജൂവാന്റെ മേലങ്കിയില്‍ മാതാവ് തന്നെ പതിപ്പിച്ചുനല്കിയതാണ് മറ്റേചിത്രം.

ഈ രണ്ടുചിത്രങ്ങളെക്കുറിച്ചും നിരവധി പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്. അവയുടെ ഫലം വ്യക്തമാക്കിയത് ഈ ചിത്രങ്ങളൊന്നും മനുഷ്യന്‍ രചിച്ചവയല്ല എന്നാണ്.അതായത് സ്വര്‍ഗ്ഗീയ ഇടപെടല്‍ വഴിയായിട്ടാണ് ഈ ചിത്രങ്ങള്‍ പിറവിയെടുത്തത്.അത്ഭുതകരമായി ഈ ചിത്രങ്ങള്‍ തുണിയില്‍ പതിയുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.