ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 18 ന് സമാപിക്കും

ചങ്ങനാശേരി പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത 25ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു. 18 ന് സമാപിക്കും. ഉച്ചകഴിഞ്ഞ് 3.30 മുതല്‍ രാത്രി ഒമ്പതു വരെവരെ കത്തീഡ്രല്‍പള്ളി മൈതാനത്താണ് കണ്‍വന്‍ഷന്‍.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. ഇതോട് ്അനുബന്ധിച്ച് 17 ന് ചങ്ങനാശ്ശേരി അതിരൂപത ദിവ്യകാരുണ്യകോണ്‍ഗ്‌സ് നടക്കും അന്നേ ദിവസത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ തോമസ് തറയില്‍, ഫൊറോന വികാരിമാര്‍, അതിരൂപതയിലെ ഇടവക സന്യസ്ത വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.