ചാവറ ക്വിസ് മത്സരം ഏപ്രില്‍ 26 ന്

മൂവാറ്റുപുഴ: സിഎംഐ കാര്‍മ്മല്‍ പ്രൊവിന്‍സിന്റെ രജതജൂബിലിയോട് അനുബന്ധിച്ച് സംസ്ഥാനതലത്തില്‍ നടത്തന്ന ചാവറ ക്വിസ് മത്സരം ഏപ്രില്‍26 ന് നടക്കും. മൂവാറ്റുപുഴ കാര്‍മ്മല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലാണ് മത്സരം. ക്വിസിലെ 75 ശതമാനം ചോദ്യങ്ങള്‍ ചാവറയച്ചനെക്കുറിച്ചും 25 ശതമാനം സീറോ മലബാര്‍ സഭയെക്കുറിച്ചുമായിരിക്കും.യഥാക്രമം 15000,10000,7000 രൂപ വീതമാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍. പങ്കെടുക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടായിരിക്കും. ഏപ്രില്‍ 15 ന് മുമ്പ്  മത്സരാര്‍ത്ഥികള്‍ 9656632353,7560957969 നമ്പറുകളില്‍ ബന്ധപ്പെടണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.