ലോകമെങ്ങും ഒരു മാസം 250 ക്രൈസ്തവര്‍ മതപീഡനത്തിന്റെ ഇരകളാകുന്നു


വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും ഒരു മാസം 250 ക്രൈസ്തവര്‍ മതപീഡനത്തിന്റെ ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട്. മതപീഡനത്തെക്കുറിച്ച് ബ്രിട്ടന്‍ നടത്തിയ പഠനങ്ങളുടെ ഫലമായി പുറത്തുവന്നതാണ് ഈ വിവരം.

കഴിഞ്ഞ വര്‍ഷം 21.5 കോടിക്രൈസ്തവര്‍ ലോകവ്യാപകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് പറയുന്നു. മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരില്‍ 80 ശതമാനവും ക്രൈസ്തവരാണ്. ഇറാക്ക്, സിറിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ചൈന, നൈജീരിയ എന്നിവിടങ്ങളിലെ മതപീഡനങ്ങളെക്കുറിച്ചാണ് പഠനം നടന്നത്.

ഇതില്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് ക്രൈസ്തവര്‍ തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.