ഇന്ത്യന്‍ ക്രിസ്ത്യന്‍ ഹിസ്റ്ററി മ്യൂസിയം ശിലാസ്ഥാപനം ചൊവ്വാഴ്ച

ചാലക്കുടി: മുരിങ്ങൂര്‍ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഭാരതത്തിലെ ക്രൈസ്തവസഭകളുടെ ചരിത്രസ്മൃതികളുടെ മഹാശേഖരവുമായാണ് മ്യൂസിയം ഒരുങ്ങുന്നത്.

ഡിവൈന്‍ ധ്യാനകേന്ദ്രം ലഭ്യമാക്കിയ ആറ് ഏക്കര്‍സ്ഥലത്താണ് മ്യൂസിയം ഒരുങ്ങുന്നത്. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന മ്യൂസിയത്തിന് 60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ചരിത്രസാംസ്‌കാരിക സമന്വയമെന്ന രീതിയിലാണ് മ്യൂസിയം ഒരുക്കുന്നതെന്ന് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ പറഞ്ഞു.

ഇത്തരത്തിലുളള ഒരു സംരംഭം ഇന്ത്യയില്‍ ആദ്യത്തേതാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.