ഇതാണ് ക്രിസ്തുമസും ഫ്രാന്‍സിസ്‌ക്കന്‍ സഭയും തമ്മിലുളള ബന്ധം

ക്രിസ്തുമസ് ദിവസങ്ങള്‍ അടുത്തുവരികയാണല്ലോ. ക്രിസ്തുമസിനായി നാം ആത്മീയമായി ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമാണ്. ഈ പ്രത്യേക അവസരത്തില്‍ നാം ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്. മറ്റേതൊരു സന്യാസസഭയെക്കാളും കൂടുതലായി ക്രിസ്തുമസുമായി അടുത്തുനില്ക്കുന്ന ഒരു സഭയാണ് ഫ്രാന്‍സിസ്‌ക്കന്‍ സഭ.

ക്രിസ്തുമസും ഫ്രാന്‍സിസ്‌ക്കന്‍സഭയുമായിട്ടുള്ള ഒരു പ്രത്യേക ബന്ധമാണ് ഇതിന് കാരണം. ഈ കാരണം എന്താണെന്ന് വച്ചാല്‍ ലോകത്തില്‍ ആദ്യമായി പുല്‍ക്കൂട് നിര്‍മ്മിച്ചത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസാണ്. പുല്‍ക്കൂട്ടിലെ ഉണ്ണീശോയോടും മാതാവിനോടും വിശുദ്ധന്‍ അഗാധമായ ഭക്തിയും സ്‌നേഹവും പ്രകടിപ്പിച്ചിരുന്നു. ആഗമനകാലം മുഴുവനും അവിടുന്ന് പ്രത്യേകമായവിധത്തില്‍ നോമ്പ് നോല്ക്കുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.