ഫ്രാന്‍സിലെ ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം; ചുമരുകളില്‍ സാത്താന്‍ മുദ്രാവാക്യങ്ങള്‍

ബോര്‍ഡെക്‌സ്: ഫ്രാന്‍സിലെ ബോര്‍ഡെക്‌സ് തിരുഹൃദയ ദേവാലയം ആക്രമിക്കപ്പെട്ടു. ദേവാലയ ചുമരുകളില്‍ സാത്താനിക മുദ്രാവാക്യങ്ങളും കമ്മ്യൂണിസ്റ്റ് പ്രതീകങ്ങളും ചിത്രീകരിക്കപ്പെട്ടു. മാര്‍ച്ച് 12 നാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

ദേവാലച്ചുമരുകളിലും വാതിലുകളിലുമാണ് ക്രിസ്തീയവിരുദ്ധ മുദ്രാവാക്യങ്ങള്‍. ദേവാലയത്തിന് തീയിടാനുളള ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

ലൂസിഫറാണ് ശരി, സാത്താനേ നീയെന്നെ എടുത്തുകൊള്ളുക, നന്ദി സാത്താന്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചുമരുകളിലുള്ളത്.

24 മണിക്കൂറും ദിവ്യകാരുണ്യാരാധന നടക്കുന്ന ദേവാലയമാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.