ജര്‍മ്മന്‍ സഭയിലെ മെത്രാന്മാര്‍ക്ക് നേരെ ശകാരവര്‍ഷം

വാഷിംങ്ടണ്‍: ജര്‍മ്മന്‍ സഭയിലെ മെത്രാന്മാര്‍ക്ക് നേരെ കത്തോലിക്കാസഭയിലെ ഉന്നതപദവികളിലുള്ള മെത്രാന്മാരുടെ കടുത്ത വിമര്‍ശനം. സ്വവര്‍ഗ്ഗവിവാഹച്ചടങ്ങുകള്‍ക്ക് ആശീര്‍വാദം നല്കാനുള്ള ജര്‍മ്മന്‍ മെത്രാന്മാരുടെ തീരുമാനമാണ് വിമര്‍ശനത്തിന് വഴിതെളിച്ചിരിക്കുന്നത്.

കത്തോലിക്കാവിശ്വാസത്തിന് വിരുദ്ധമാണ് ജര്‍മ്മന്‍ മെത്രാന്മാരുടെ നടപടികളെന്നും വിശ്വാസത്യാഗത്തിനാണ അവര്‍ വഴിയൊരുക്കുന്നതെന്നുമാണ് മുതിര്‍ന്ന മെത്രാന്മാരുടെ വിമര്‍ശനം. ജര്‍മ്മന്‍ കര്‍ദിനാള്‍ ജെര്‍ഹാര്‍ഡ് മുളളറും അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട് ബൂര്‍ക്കെയുമാണ് ജര്‍മ്മനിയിലെ മെത്രാന്മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

കത്തോലിക്കാ സഭയുടെ പ്രബോധനം അനുസരിക്കുകയോ അവര്‍ തങ്ങളെതന്നെ മാനസാന്തരപ്പെടുത്തുകയോ ചെയ്യുന്നില്ലെങ്കില്‍ അവര്‍ വിചാരണ നേരിടുകയോ തങ്ങള്‍ വഹിക്കുന്ന പദവികളില്‍ നിന്ന് ഒഴിവാകുകയോ വേണമെന്നും ഇവര്‍ പ്രതികരിച്ചു. വിശുദ്ധഗ്രന്ഥത്തിനും അപ്പസ്‌തോലിക പാരമ്പര്യത്തിനും വിരുദ്ധമായി ജര്‍മ്മന്‍ മെത്രാന്മാര്‍ പ്രവര്‍ത്തിക്കുന്നത് വളരെ വേദനാജനകമാണെന്നും അവര്‍പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.