നല്ല കാലാവസ്ഥയ്ക്കുള്ള പ്രാർത്ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമ്മേൻ.

കാരുണ്യവാനായ ദൈവമേ, കഴിഞ്ഞതും വരുവാനിരിക്കുന്നതുമായ എല്ലാം കാണുകയും ഗ്രഹിക്കുകയും ചെയ്യുന്ന പിതാവേ, ഞങ്ങളെയും ഞങ്ങളുടെ നാടിനെയും അനുഗ്രഹിക്കണമേ. ഞങ്ങളെ ഇപ്പോൾ അലട്ടിക്കൊണ്ടിരിക്കുന്ന അതിവൃഷ്ടിയിൽനിന്ന്, ഞങ്ങളുടെ കൃഷികളെയും വിളകളെയും സംരക്ഷിക്കണമേ. അങ്ങു തിരുമനസ്സാകുന്നെങ്കിൽ മാത്രമേ ഞങ്ങളുടെ അദ്ധ്വാനവും പരിശ്രമങ്ങളും ഫലമണിയുകയുള്ളൂവെന്നു ഞങ്ങൾ മനസ്സിലാക്കുന്നു.

ഞങ്ങളുടെ പാപങ്ങളും തെറ്റുകളും പൊറുത്ത്, ഞങ്ങളുടെ നന്മയ്ക്കും നാടിന്റെ അഭിവൃദ്ധിക്കും ആവശ്യമായ നല്ല കാലാവസ്ഥയും സമൃദ്ധമായ വിളവുകളും നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.