വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേത് അഴുകാത്ത മൃതശരീരമോ?

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഴുകാത്ത മൃതശരീരം പുറത്തെടുത്തു എന്ന മട്ടില്‍ വാര്‍ത്തകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജോണ്‍ പോള്‍ രണ്ടാമന്റെ മൃതദേഹം പുറത്തെടുത്തോ.. അത് അഴുകാത്ത നിലയിലാണോ കണ്ടെത്തിയത്? ഇതാ അതിനുള്ള വിശദീകരണം.

2023 ജൂലൈ അഞ്ചിനാണ് ജോണ്‍പോള്‍ രണ്ടാമന്റെ ഭൗതികശരീരം പുറത്തെടുത്തതെന്ന മട്ടിലാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ ജോണ്‍ പോളിന്റെ മെഴുകു പ്രതിമ മെക്‌സിക്കോയിലെ വിവിധ രൂപതകളില്‍ നടത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ അഴുകാത്ത മൃതശരീരമെന്ന മട്ടില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് സംഭവിച്ചതുപോലും 2011 ഓഗസ്റ്റിലായിരുന്നു. ഇതേ വീഡിയോയാണ് പേരും വിവരവും മാറ്റി ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.