വൈദികനോട് പാപങ്ങള്‍ എന്തുകൊണ്ടാണ് ഏറ്റുപറയുന്നത്?

എന്തിനാണ് വൈദികനോട് പാപങ്ങള്‍ ഏറ്റുപറയുന്നത് നേരിട്ട് ദൈവത്തോട് പാപം പറഞ്ഞാല്‍ പോരെ? ഇങ്ങനെ പലരും ചോദിക്കുന്നത് കേട്ടിട്ടില്ലേ. കുമ്പസാരം കേള്‍ക്കാന്‍ സ്ത്രീകളെയും നിയമിക്കണമെന്നാണ് പുരോഗമനവാദികളായ മറ്റുചിലരുടെ വാദം.

ഇത്തരം അഭിപ്രായങ്ങളും വാദങ്ങളും പുകയുമ്പോള്‍ കത്തോലിക്കാവിശ്വാസാധിഷ്ഠിതമായി ഇവയ്‌ക്കെങ്ങനെയാണ് നാം മറുപടികൊടുക്കേണ്ടത്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് വൈദികനോട് പാപങ്ങള്‍ ഏറ്റുപറയുന്നത്?

സഭയുടെ പ്രതിനിധിയാണ് വൈദികന്‍. കാരണം മിശിഹാ സഭയെയാണ് അനുരഞ്ജനത്തിന്റെ കൂദാശ ഭരമേല്പിച്ചിരിക്കുന്നത്. പുരോഹിതന്‍ പാപങ്ങള്‍ മോചിപ്പിക്കുന്നത്‌ദൈവനാമത്തിലും ശ്ലൈഹികാധികാരത്തിലുമാണ്. എല്ലാറ്റിനും ഉപരിയായി പാപങ്ങള്‍ മോചിക്കുന്നത് ദൈവം തന്നെയാണ്.

പുരോഹിതന്‍ ഒരു പ്രതിനിധി മാത്രം. ദൈവതിരുമുമ്പില്‍ പാപങ്ങള്‍ വൈദികരോട് ഏറ്റുപറയുമ്പോള്‍ അത് ദൈവസ്തുതിയായും സഭയോടും ദൈവത്തോടുമുള്ള ബഹുമാനമായും അനുരഞ്ജനമായും തീരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.