വിമലഹൃദയ സമര്‍പ്പണവും വിമലഹൃദയ ജപമാലയും ആദ്യമായി ഒരുമിച്ച്

വിമലഹൃദയ സമര്‍പ്പണത്തില്‍ കൂടുതല്‍ ആത്മീയമായി നിലനിര്‍ത്തുന്ന, വിമലഹൃദയ ജപമാലയുടെ സാന്നിധ്യം അനേകരുടെ ആത്മീയ വളര്‍ച്ചയില്‍ പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ടിരിക്കുന്നു.

വിമലഹൃദയ സമര്‍പ്പണം നിലവിലുണ്ടായിരുന്നുവെങ്കിലും വിമലഹൃദയ ജപമാല ആദ്യമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. വിമലഹൃദയ സമര്‍പ്പണം പൊതുവെ ദൈര്‍ഘ്യമേറിയതാണ്. തുടര്‍ച്ചയായി 33 ദിവസം ചൊല്ലേണ്ടതുമാണ്. പക്ഷേ തിരക്കുപിടിച്ച ആധുനികലോകത്തില്‍ അത്രയും സമയം കണ്ടെത്തുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഈ അവസരത്തിലാണ് വളരെ എളുപ്പത്തില്‍ ചൊല്ലാവുന്ന വിമലഹൃദയ സമര്‍പ്പണത്തിന്റെയും വിമലഹൃദയ ജപമാലയുടെയും പ്രസക്തി. ഇതിന്റെ പ്രത്യേകത വളരെ ചുരുങ്ങിയ സമയം കൊണ്ട് ചൊല്ലിത്തീര്‍ക്കാവുന്നതും ഒരൊറ്റദിവസം മാത്രം ചൊല്ലിയാല്‍ മുഴുവന്‍ ഫലവും ലഭിക്കുന്നതുമാണ് എന്നതാണ്. വിമലഹൃദയ സമര്‍പ്പണം ചൊല്ലിയിട്ടുള്ളവര്‍ക്കറിയാം ചിലര്‍ക്കെങ്കിലും എല്ലാ ദിവസവും ഈ പ്രാര്‍ത്ഥന ചൊല്ലിത്തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്. അങ്ങനെയുള്ളവര്‍ക്ക് ഏറെ സഹായകമാണ് ഈ പ്രാര്‍ത്ഥനകള്‍. ഒരിക്കല്‍ ചൊല്ലിയാല്‍ പോലും ജീവിതാവസാനം വരെ മാതാവിന്റെ സംരക്ഷണവും സ്‌നേഹവും ലഭിക്കാന്‍ ഈ പ്രാര്‍ത്ഥനയിലൂടെ നാം യോഗ്യത നേടുന്നു.

മാതാവിന് നാം സ്വയം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ പ്രാര്‍ത്ഥനയുടെ ആവര്‍ത്തനത്തിലൂടെ ചെയ്യുന്നത്. ഇനി ജീവിതത്തില്‍ രണ്ടാമതൊരു വട്ടം പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അമ്മയുടെ വിമലഹൃദയത്തില്‍ നിന്ന് നാം അകന്നുപോകുന്നില്ല. എത്ര അഴുക്കുപുരണ്ട വസ്ത്രത്തോടും കൂടി ഓടിച്ചെല്ലുന്ന കുട്ടിയെയും സ്‌നേഹമയിയായ ഒരമ്മ വാരിയെടുത്തുമ്മ വയ്ക്കുന്നതുപോലെ നമ്മുടെ എല്ലാ പാപാവസ്ഥയോടും കൂടി സ്വീകരിക്കാനും സ്‌നേഹിക്കാനും കഴിയുന്നവളാണ് പരിശുദ്ധ അമ്മ എന്ന തിരിച്ചറിയാനും ഈ പ്രാര്‍ത്ഥന സഹായിക്കും. ഈശോ നല്കുന്ന ഏറ്റവും വലിയ രക്ഷയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലിനും ഈപ്രാര്‍ത്ഥനകള്‍ സഹായിക്കും. ദിവസം ഒരു രഹസ്യം മാത്രമായിട്ടുപോലും നമുക്ക് ചൊല്ലാനാവും. ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ് മാർ ജോസഫ്‌ സ്രാമ്പിക്കൽ ആണ് ✝IMPRIMATUR നൽകി ഈ പ്രാർത്ഥനയെ സഭയുടെ ഔദ്യോഗിക പ്രാർഥനകളുടെ കൂടെ ചേർത്ത് അനുഗ്രഹിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0044 780 950 2804( mobile)0044 139 275 8112(office) എന്നീ നന്പറുകളില്‍ ബന്ധപ്പെടുക.

വിമലഹൃദയ സമര്‍പ്പണത്തിന്‍റെയും വിമലഹൃദയ ജപമാലയുടെയും പ്രിന്‍റ് കിട്ടാനും അത് പ്രാര്‍ത്ഥിക്കുന്നതിനും ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിമലഹൃദയ സമര്‍പ്പണവും വിമലഹൃദയ ജപമാലയും
CLICK HERE >> http://marianpathram.com/prayers/മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.