കോൾചെസ്റ്റർ: ചെറിയ സമൂഹത്തിന്റെ മികച്ച സംഘാടകത്വം വിളിച്ചോതിയ മഹാതീർത്ഥാടനം



 ഏറ്റവും മികച്ച സംഘാടകത്വം കൊണ്ടു തീർത്ഥാടനത്തെ അവിസ്മരണീയവും,അനുഗ്രഹ പൂരിതവുമാക്കാൻ  കഴിഞ്ഞ ഒരു വർഷമായി  അക്ഷീണ പരിശ്രമവും പ്രാർത്ഥനയും നടത്തിയ  കോൾചെസ്റ്റർ എന്ന ചെറിയ സമൂഹം തീര്ത്ഥാടന വേദിയിൽ ഏറെ പ്രശംശിക്കപ്പെട്ടു. കോൾചെസ്റ്റർ കൂട്ടായ്മ്മ തങ്ങളുടെ ഒത്തൊരുമയും, കർമ്മ ശക്തിയും വിളിച്ചോതിയ തീർത്ഥാടനത്തിൽ തീർത്ഥാടകർക്ക് പ്രാഥമിക ആവശ്യങ്ങൾക്കും, ഭക്ഷണത്തിനും വേണ്ട  ഒരുക്കങ്ങൾ ഭംഗിയായി നടത്തിയതും , പാർക്കിങ്ങ്, ട്രാഫിക് എന്നിവയിൽ യാതൊരു പരാതിയും ഇല്ലാതെ നിയന്ത്രിച്ചതും ശ്രദ്ധേയമായി.

എത്തിച്ചേർന്ന ആയിരക്കണക്കിന്  തീർത്ഥാടകരെ അടുക്കും ചിട്ടയുമായി സമയാനുസൃതമായി  അണി നിരത്തി നടത്തിയ തീർത്ഥാടനം കൂടുതൽ ആകർഷകമായി. . ഫാ. തോമസ് പാറക്കണ്ടത്തിൽ, ടോമി പാറക്കൽ, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കോൾചെസ്റ്റർ കുടുംബാംഗങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മൂന്നാം വർഷത്തെ തിരുനാളിൽ പങ്കെടുക്കാനെത്തിയ എല്ലാവര്ക്കും പുത്തനുണർവും മാതൃസ്നേഹത്തിൻറെ സ്വർഗീയാനുഭവവും തിരുനാൾ സമ്മാനിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.