കത്തോലിക്കര്‍ എന്തുകൊണ്ടാണ് വൈദികനോട് കുമ്പസാരിക്കുന്നത്?


എന്തിനാണ് വൈദികനോട് പാപങ്ങള്‍ പറയുന്നത് നേരിട്ട് ദൈവത്തോട് പറഞ്ഞാല്‍ പോരേ എന്ന് ചോദിക്കുന്ന പലരുണ്ട്.

എന്നാല്‍ വൈദികനോട് പാപങ്ങള്‍ ഏറ്റുപറയുക എന്നത് തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ രൂപമെടുത്ത ഒരു പാരമ്പര്യമാണ്. വിശുദ്ധ ജെയിംസിന്റെ ലേഖനത്തിന്റെ 5:16 ല്‍ ഇങ്ങനെയാണ് പറയുന്നത്, നിങ്ങള്‍ തങ്ങളുടെ പാപങ്ങള്‍ മറ്റൊരാളോട് പറയട്ടെ.

ഇവിടെ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം പാപംനേരിട്ട് ദൈവത്തോട് പറയാന്‍ തിരുവചനം ആവശ്യപ്പെടുന്നില്ല എന്നാണ്.വിശുദ്ധ മത്തായിയുടെ സുവിശേഷം ഒമ്പതാം അധ്യായം ആറാം തിരുവചനം പറയുന്നത് പാപങ്ങള്‍ മോചിക്കാനുള്ള അധികാരം അപ്പസ്‌തോലന്മാര്‍ക്ക് നല്കിയിരിക്കുന്നു എന്നാണ്.

അതുപോലെ വിശുദ്ധയോഹന്നാന്റെ സുവിശേഷത്തിലെ വിവിധഭാഗങ്ങളിലും ഇത്തരത്തിലുള്ള സൂചനകളുണ്ട്. ചുരുക്കത്തില്‍ നമ്മുടെ പാപങ്ങള്‍ മറ്റൊരാളോട് പറയാനാണ് ബൈബിള്‍ പറയുന്നത്. പാപങ്ങള്‍ മോചിക്കാനുള്ള അധികാരം അപ്പസ്‌തോലന്മാര്‍ക്ക് നല്കിയിട്ടുണ്ടെന്ന് ക്രിസ്തു പറയുന്നു. അവരെ അവിടുന്ന് നിയോഗിച്ചയച്ചതും അതിന് വേണ്ടിയായിരുന്നു.

അപ്പസ്‌തോലന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് വൈദികര്‍. അതുകൊണ്ടാണ് നാം വൈദികരുടെ അടുക്കല്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.