ജീവന്റെ സംരക്ഷണത്തിനായി ഈ പ്രാര്‍ത്ഥന ചൊല്ലൂ

സകലത്തിന്റെയും സ്രഷ്ടാവും നാഥനുമായ ദൈവമേ ഞങ്ങള്‍ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. മക്കള്‍ അവിടുത്തെ ദാനമാണെന്നും അമ്മയുടെ ഉദരത്തില്‍ രൂപ കൊള്ളുന്നതിന് മുമ്പ് തന്നെ അവരെ അവിടുന്ന് അറിയുന്നുവെന്നും വചനത്തിലൂടെ ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ സത്യം ഗ്രഹിക്കാന്‍ എല്ലാ മനുഷ്യരെയും അവിടുന്ന് അനുഗ്രഹിക്കണമേ.

സ്വാര്‍ത്ഥമോഹത്താലോ ജഡാഭിലാഷത്താലോ ധനമോഹത്താലോ ദൈവപരിപാലനയിലുളള വിശ്വാസരാഹിത്യത്താലോ ക്രൂരതയാലോ മാനസിക രോഗത്താലോ പൈശാചിക ബാധയാലോ വഞ്ചിതരാകുവാന്‍ ആരെയും അവിടുന്ന് അനുവദിക്കരുതേ. ജീവനോടുള്ള ആദരവും സ്‌നേഹവും എല്ലാ ഹൃദയങ്ങളിലും അവിടന്ന് നിറയ്ക്കണമേ. പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.