ആത്മവിശ്വാസം വളര്‍ത്തും ഈ ദൈവവചനം

ജീവിതത്തില്‍ വിജയിക്കാതെ പോകുന്നതിന്, ഉയരങ്ങളില്‍ എത്താതെ പോകുന്നതിന് പല കാരണങ്ങളുണ്ടാവാം. ആ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആത്മവിശ്വാസമില്ലായ്മ.

കഴിവും പരിശ്രമവും ഉണ്ടായിരുന്നിട്ടും ആത്മവിശ്വാസത്തിന്റെ അഭാവത്തില്‍ പലരും പരാജയപ്പെട്ടുപോകുന്നു. ഇത്തരക്കാര്‍ നിര്‍ബന്ധമായും ആവര്‍ത്തിച്ചുറപ്പിക്കേണ്ട ബൈബിള്‍ വാക്യമാണ് ഹെബ്രായര്‍ 10: 35:36

നിങ്ങളുടെ ആത്മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്. അതിന് വലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു.

ഈ വചനം ഏറ്റുപറഞ്ഞു നമുക്ക് ആത്മവിശ്വാസമുള്ളവരാകാം. ദൈവം ആഗ്രഹിക്കുന്ന വിധത്തിലുളള വിജയങ്ങള്‍ നമ്മെ തേടിവരുക തന്നെ ചെയ്യും.കാരണം നാം വചനം പറഞ്ഞാണല്ലോ പ്രാര്‍ത്ഥിക്കുന്നത്!മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.