പരിശുദ്ധ മാതാവ് കാണിച്ചു കൊടുത്ത നരകദര്‍ശനവും അത് കണ്ടവരും

നരകം എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് സഭ നമ്മെ പഠിപ്പിക്കുന്നത്. നരകത്തെക്കുറിച്ചുളള പല ദര്‍ശനങ്ങള്‍ക്കും വിശുദ്ധര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ ചില വിഷനറിമാര്‍ക്കും. ഫാത്തിമായിലെ ഇടയബാലകര്‍ക്കും മാതാവ് നരകദര്‍ശനം നല്കിയിട്ടുണ്ട്. വിശുദ്ധരായ അമ്മത്രേസ്യ,മരിയ ഫൗസ്റ്റീന എന്നിവരും നരകദര്‍ശനം ലഭിച്ചവരാണ്, ജൂലിയ കിം,പട്രീഷ തുടങ്ങിയവര്‍ക്കും ഇതുപോലെ തന്നെ നരകദര്‍ശനം കിട്ടിയിട്ടുണ്ട്.

ഇവര്‍ നല്കിയ വിവരണങ്ങളെല്ലാം തമ്മില്‍ വളരെയധികം സാമ്യമുണ്ടായിരുന്നുവെന്നതാണ് മറ്റൊരു വസ്തുത.
ഇതില്‍ നിന്നെല്ലാം ലഭിക്കുന്ന നരകത്തെക്കുറിച്ചുള്ള വിവരണം ഇപ്രകാരമാണ്. ഭയാനകമായ സ്ഥലമാണ് നരകം. നടുക്ക് തീ ആളിക്കത്തുന്നുണ്ട്. ആളുകള്‍ അതിലേക്ക് ചാടുന്നുണ്ട്. പൊങ്ങിവരുമ്പോള്‍ അവരുടെ രൂപം വന്യമൃഗങ്ങളുടെ പോലെയാണ് അവരുടെ വെറുപ്പും പ്രതിഷേധവും ദൈവദൂഷണവും ആക്രോശങ്ങളിലൂടെ പുറത്തുവരുന്നു.
നരകം സ്വമേധയാ തിരഞ്ഞെടുത്തവരാണ് നരകത്തിലെത്തിയിരിക്കുന്നതെന്നാണ് ഈ ദര്‍ശകരെല്ലാം പറയുന്നത്.

ഭൂമിയില്‍ വ്ച്ചുതന്നെ നമുക്ക് ദൈവത്തെയും പിശാചിനെയും തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ദൈവത്തെ തിരഞ്ഞെടുക്കുന്നവര്‍ സ്വര്‍ഗ്ഗത്തിനും പിശാചിനെ തിരഞ്ഞെടുക്കുന്നവര്‍ നരകത്തിനും അര്‍ഹരാകുന്നു. ഹൃദയത്തെ നരകമാക്കി ജീവിക്കുന്നവരും എത്തിച്ചേരുന്നത് നരകത്തിലാണ്.

അനുതപിക്കാതെ മരിക്കുന്നവരെല്ലാം നരകത്തിലാണ് ചെന്നുചേരുന്നത്.
ജീവിതകാലത്ത് തന്നെ നമുക്ക് പാപങ്ങളെയോര്‍ത്ത് അനുതപിക്കാം. ഓരോ പാപങ്ങളെയും ഓര്‍ത്ത് ദൈവത്തോട് മാപ്പുചോദിക്കാം. നമുക്ക് ദൈവത്തെ തിരഞ്ഞെടുക്കാം. സ്വര്‍ഗ്ഗത്തിന് അവകാശികളാകാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.