ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തത് ഏതു മലയില്‍ നിന്നായിരുന്നു?

ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങള്‍ക്കും വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായ വിശദീകരണവും ആധികാരികതയുമുണ്ട്. ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണം തന്നെ ഉദാഹരണമായിട്ടെടുക്കൂ.

അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ ഒന്നാം അധ്യായം ഒമ്പതാം വാക്യത്തില്‍ നാം ഇങ്ങനെ വായിക്കുന്നു. ഇതുപറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ നോക്കിനില്‌ക്കെ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു. ഒരു മേഘം വന്ന് അവനെ അവരുടെ ദൃഷ്ടിയില്‍ നിന്ന് മറച്ചു.

തുടര്‍ന്ന് പന്ത്രണ്ടാം തിരുവചനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു,

അവര്‍ ഒലിവുമലയില്‍ നിന്ന് ജറുസലേമിലേക്ക് മടങ്ങിപ്പോയി. ഇവ തമ്മില്‍ ഒരു സാബത്തു ദിവസത്തെ യാത്രാദൂരമാണുള്ളത്.

ഇതില്‍ നിന്ന് നാം മനസ്സിലാക്കുന്നത് ഒലിവുമലയില്‍ നിന്നാണ് ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തത് എന്നാണ്. ഈ മലയില്‍ വച്ചുതന്നെയായിരുന്നു ക്രിസ്തു തന്നെ യഹൂദന്മാര്‍ പിടികൂടും മുമ്പ് മരണത്തോളം എത്തുന്ന വേദന അനുഭവിച്ച് പ്രാര്‍ത്ഥിച്ചതും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.