സ്ഥൈര്യലേപനം സ്വീകരിക്കേണ്ട പ്രായം എത്രയാണെന്നറിയാമോ?

സ്ഥൈര്യലേപനം സ്വീകരിക്കുന്നതിന് കൃത്യമായ പ്രായമുണ്ടോ? കത്തോലിക്കാസഭയില്‍ സ്ഥൈര്യലേപനം സ്വീകരിക്കുന്നതിന് പ്രായം കൃത്യമായി നിജപ്പെടുത്തിയിട്ടില്ല. അതായത് 90 വയസുവരെ സ്ഥൈര്യലേപനം സ്വീകരിക്കാത്ത ഒരു വ്യക്തിക്കും മരണത്തോട് അടുക്കാറായ തീരെ കൊച്ചുകുട്ടിക്കും ഒരുപോലെ സ്ഥൈര്യലേപനം സ്വീകരിക്കാം.

മാമ്മോദീസാ സ്വീകരിച്ച ഏതൊരാള്‍ക്കും പ്രായവ്യത്യാസമില്ലാതെ സ്ഥൈര്യലേപനം സ്വീകരിക്കാവുന്നതാണ്. നമ്മുടെ സഭയില്‍ ഇപ്പോള്‍ മാമ്മോദീസാ വേളയില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും നല്കുന്ന പതിവുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.