കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് വത്തിക്കാനില്‍

വത്തിക്കാന്‍ സിറ്റി: കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ വത്തിക്കാനിലെത്തി. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പൊതുദര്‍ശന പരിപാടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം പങ്കെടുക്കുകയും ചെയ്തു.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ രണ്ടുമാര്‍പാപ്പമാര്‍ എന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. കോപ്റ്റിക് കത്തോലിക്കാസഭകളുടെ സാഹോദര്യസ്‌നേഹദിനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കണ്ടുമുട്ടല്‍.

1973 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും ഷെനൂദ മൂന്നാമന്‍ പാപ്പയും തമ്മില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചായിരുന്നു ഈ സന്ദര്‍ശനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.