പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനം കേരളത്തില്‍ വ്യാപകം

കോട്ടയം: പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനം കേരളത്തില്‍ വ്യാപകമാണെന്ന് കൂടൂതല്‍ തെളിവുകള്‍. ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പോലീസ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.

ഇക്കാര്യം കൂടുതല്‍ ശക്തമായി കെസിബിസിയും വ്യക്തമാക്കിയിട്ടുണ്ട്. പ്രണയം നടിച്ച് ഇതരസമുദായങ്ങളിലെ പെണ്‍കുട്ടികളെ മതം മാറ്റുന്നതിന് പ്രോത്സാഹനവും സംരക്ഷണവും നല്കുന്ന ഗൂഢസംഘങ്ങളും സംവിധാനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണങ്ങള്‍ മുമ്പും ഉയര്‍ന്നുവന്നിട്ടുള്ളതാണെന്ന് കെസിബിസി പറഞ്ഞു.

കോഴിക്കോട് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു മതം മാറ്റാന്‍ ശ്രമിച്ചതായുള്ള പരാതിയില്‍ രണ്ടുമാസം കഴിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്നും കെസിബിസി ഐക്യജാഗ്രതാ സമിതി അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.