മക്കളുടെ തലയില്‍ കൈകള്‍ വച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം


മക്കള്‍ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെയുണ്ടാവില്ല. പഠിക്കാനോ ജോലിക്കോ മറ്റ് പല വിധ ആവശ്യങ്ങള്‍ക്കോ വേണ്ടി പുറത്തേക്ക് പോകുന്ന മക്കളുടെ സുരക്ഷിതത്വം മാതാപിതാക്കളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്.

ലോകത്തിന് ഈ സുരക്ഷിതത്വം നല്കാന്‍ കഴിയില്ല, ദൈവത്തിന് മാത്രമേ നമ്മുടെ മക്കളെ സുരക്ഷിതരായി സൂക്ഷിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് മക്കളെ ദൈവത്തിന് സമര്‍പ്പിച്ച് അവര്‍ പുറത്തുപോകുമ്പോള്‍ തലയില്‍ കൈകള്‍ വച്ച് ഈ വചനം പ്രാര്‍ത്ഥിക്കണം.:

കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്ന് നിന്നില്‍ പ്രസാദിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് കരുണയോടെ കടാക്ഷിച്ച് നിനക്ക് സമാധാനം നല്കട്ടെ( സംഖ്യ 6; 24;26)

ഇതിന് ശേഷം മക്കളുടെ നെറ്റിയില്‍ കുരിശടയാളവും വരയ്ക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.