വെറുതെയാണോ ജീവിതത്തില്‍ സംഭവിക്കുന്നത് മുഴുവന്‍?അല്ലെന്ന് ഈ സന്ദേശത്തിലൂടെ പരി. അമ്മ നമ്മോട് പറയുന്നു

ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം യാദൃച്ഛികമാണോ? അങ്ങനെയൊരു വിചാരം നമുക്കുണ്ട്. പക്ഷേ അ്ങ്ങനെയല്ല എന്നാണ് പരിശുദ്ധ അമ്മയുടെ വെളിപെടുത്തല്‍. ലോകത്തിന് വേണ്ടിയുളള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവ് ഈ സന്ദേശം വ്യക്തമാക്കിയിരിക്കുന്നത്.

അറിയാതെ സംഭവിച്ചുപോയതാണെന്ന് കരുതരുത്. ഒന്നും വെറുതെ സംഭവിക്കുന്നില്ല. ദൈവം നിന്റെ നേര്‍ക്ക് ഓരോ നിമിഷവും വച്ചുനീട്ടുന്നു. സാത്താന്‍ അവ തട്ടിയെടുക്കാന്‍ അനുവദിക്കാതിരിക്കുക. പ്രാര്‍ത്ഥിക്കുക. ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു.’

ജീവിതത്തില്‍ സംഭവിച്ചതെല്ലാം ദൈവികപദ്ധതിയാണെന്ന്് തിരിച്ചറിയുക. ദൈവഹിതത്തിന് കീഴടങ്ങുക. അപ്പോള്‍ ദൈവം നമ്മെ അനുഗ്രഹിക്കുകതന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.