കോവിഡിന് ശേഷം 44 % ആളുകള്‍ ദൈവത്തോട് കൂടുതല്‍ അടുത്തുവെന്ന് സര്‍വ്വേ

കോവിഡ് കാലം ആത്മീയമാന്ദ്യത്തിന് വഴിതെളിച്ചുവെന്നായിരുന്നു പൊതുവെയുള്ള നിഗമനം. ദേവാലയങ്ങള്‍ അടഞ്ഞുകിടന്നതും ബലികര്‍മ്മങ്ങള്‍ നിലച്ചതും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.

പക്ഷേ അമേരിക്കയില്‍ അടുത്തയിടെ നടത്തിയ സര്‍വ്വേ പറയുന്നത് കൊറോണയ്ക്ക് മുമ്പുണ്ടായിരുന്നതിലേറെ ആളുകള്‍ ദൈവത്തോട് തുറവിയുളളവരായി എന്നാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21-31 വരെ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത രണ്ടായിരത്തോളം ആളുകളെ ആസ്പദമാക്കിയാണ് ഈ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബര്‍ണാഗ്രൂപ്പാണ് സര്‍വ്വേ നടത്തിയത്.

44 ശതമാനം ആളുകള്‍പറഞ്ഞത് തങ്ങള്‍ കോവിഡിന് മുമ്പത്തെക്കാള്‍ ദൈവത്തോട് തുറവിയുള്ളവരായി എന്നാണ്. 77 ശതമാനം ആളുകള്‍ തങ്ങളുടെ ഉയര്‍ന്ന ദൈവവിശ്വാസത്തില്‍ സ്ഥിരമായി നിന്നു. മനുഷ്യസാധ്യമല്ലാത്തതും അതിഭൗതികവുമായ ഒരു ശക്തിയില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും പ്രതികരണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.