സ്‌പെയ്ന്‍ ദേവാലയാക്രമണം: പ്രതി സാത്താന്‍ ആരാധകനെന്ന് സംശയം

സ്‌പെയ്ന്‍: രണ്ടു ദൈവാലയങ്ങളില്‍ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൊറോക്കക്കാരന്‍ സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന് സഹമുറിയന്റെ വെളിപെടുത്തല്‍.

മന്ത്രവാദവും ആഭിചാരക്രിയകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് റൂംമേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. 25 കാരനായ കാന്‍ജായുടെ സ്വഭാവത്തില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പുതന്നെ മാറ്റം കണ്ടിരുന്നുവെന്നും പറയുന്നു.

പ്രതിയ്ക്ക് ഭീകരസംഘടനകളുമായി ബന്ധമില്ലെന്ന് കണ്ടെത്തിയ പോലീസ് ക്രമിനല്‍ പശ്ചാത്തലവും ഇയാള്‍ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഹമുറിയന്റെ വെളിപെടുത്തല്‍ കൂടുതല്‍ നിര്‍ണ്ണായകമാകുന്നത്.

കഴിഞ്ഞ ആഴ്ചയിലാണ് സപെയിനിലെ രണ്ടു ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തില്‍ വൈദികന് പരിക്കേല്ക്കുകയും ഒരാള്‍കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സഹമുറിയന്മാരെപോലും കത്തികാട്ടി ഭീഷണിപ്പെടുത്തുന്ന സ്വഭാവക്കാരനായിരുന്നുവെന്നും മയക്കുമരുന്നുകള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യൂറോപ്പിലെമ്പാടും ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം അടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെ 519 ആക്രമണങ്ങളാണ് 2021 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 30 എണ്ണം സ്‌പെയ്‌നില്‍ മാത്രമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.