ക്രിസ്തുരൂപം ആക്രമിക്കപ്പെട്ടു: സ്ത്രീ അറസ്റ്റില്‍

നോര്‍ത്ത് ദക്കോത്ത: നോര്‍ത്ത് ദക്കോര്‍ത്തയിലെ ഫാര്‍ഗോ സെന്റ് മേരീസ് കത്തീഡ്രലിലെ ക്രിസ്തുരൂപം ആക്രമിക്കപ്പെട്ട കേസില്‍ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കളുടെ സ്വാധീനം കൊണ്ടാണ് സ്ത്രീ ഇത്തരമൊരു ആക്രമണം നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

35 കാരിയായ ബ്രിട്ട്‌നി മേരി റെയ്‌നോള്‍ഡാണ് അറസ്റ്റിലായത്. ക്രിസ്തുരൂപം ആക്രമിക്കുമ്പോള്‍ ഇവര്‍ അര്‍ദ്ധനഗ്നയായിരുന്നു, പോലീസിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ പോലും കഴിയാത്ത അവസ്ഥയിലുമായിരുന്നു. സെക്യൂരിറ്റി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വഴിയാണ് പ്രതിയെ കണ്ടെത്തിയത്.

ക്രൈസ്റ്റ് ഇന്‍ ഡെത്ത് എന്ന രൂപമാണ് ആക്രമിക്കപ്പെട്ടത്. കത്തീഡ്രലിലെ ഏറ്റവുംപഴക്കമുള്ള ക്രിസ്തുരൂപമാണ് ഇത്.

പ്രതിയുടെ മാനസാന്തരത്തിനും സൗഖ്യത്തിനും വേണ്ടി തങ്ങള്‍പ്രാര്‍ത്ഥിക്കുന്നുവെന്ന് ഫാര്‍ഗോ രൂപത വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.