ദൈവം ലോകത്തെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്നറിയാമോ?

ദൈവം എന്തിനാണ് ലോകത്തെ സൃഷ്ടിച്ചത്? ഇങ്ങനെയൊരു ചോദ്യം എപ്പോഴെങ്കിലും മനസ്സില്‍ ഉയര്‍ന്നിട്ടുണ്ടോ? സൃഷ്ടിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്:

ദൈവം സ്വന്തം നന്മയും സര്‍വ്വശക്തിയുും വഴി തന്റെതന്നെ സൗഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിനോ ആര്‍ജ്ജിക്കുന്നതിനോ വേണ്ടിയല്ല പ്രത്യുത തന്റെ പൂര്‍ണ്ണത പ്രകടിപ്പിക്കാനായി ലോകത്തെ ശൂന്യതയില്‍ നിന്നും സൃഷ്ടിച്ചു.’

അതായത് സൃഷ്ടിയുടെ ഉ്‌ദ്ദേശ്യം ദൈവികമഹത്വമാണ്. സ്വന്തം മഹത്വം വര്‍ദ്ധിപ്പിക്കാനല്ല പ്രത്യുത അത് പ്രദര്‍ശിപ്പിക്കാനും പ്രദാനം ചെയ്യുവാനുമായിട്ടാണ് ദൈവം ലോകസൃഷ്ടി നടത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.