ഈശോയുടെ പുല്‍ക്കൂടിന്റെ ഭാഗങ്ങള്‍ സൂക്ഷിക്കുന്ന ദേവാലയത്തെക്കുറിച്ചറിയാമോ?

റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്ക റോമിലെ നാലു മേജര്‍ ബസിലിക്കകളില്‍ ഒന്നാണ്. പരിശുദ്ധ അമ്മയുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതില്‍ പുരാതനമായ ദേവാലയങ്ങളിലൊന്നുമാണ്. ലോകത്തിന്‌റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടം സന്ദര്‍ശിക്കാറുണ്ടെങ്കിലും ക്രിസ്തുമസ് കാലത്ത് ഇവിടെ തിരക്ക് കൂടും. കാരണം മറ്റൊന്നുമല്ല ഉണ്ണീശോയുടെ യഥാര്‍ത്ഥ പുല്‍ക്കൂടിന്റെ ഭാഗങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.

ഏതാനും തടിക്കഷ്ണങ്ങളാണ് യഥാര്‍ത്ഥ പുല്‍ക്കൂടിന്റെ തിരുശേഷിപ്പുകളായി ഇവിടെയുള്ളത്. ഏഴാം നൂറ്റാണ്ടിലാണ് ബെദ്‌ലഹേമില്‍ നിന്ന് റോമിലേക്ക് ഇത് കൊണ്ടുവന്നത്. അഞ്ച് തടിക്കഷ്ണങ്ങളാണ് പുല്‍ക്കൂടിന്റെ ഭാഗമായി സൂക്ഷിച്ചിരിക്കുന്നത്. ജെറുസേലം ആക്രമിക്കപ്പെട്ട 636 ല്‍ ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനായി ജെറുസേലം പാത്രിയാര്‍ക്കയുടെ നിര്‍ദ്ദേശപ്രകാരമാണ് തിരുശേഷിപ്പ് റോമിലെത്തിച്ചത്.

പോപ്പ് അ്ഡ്രിയാന്‍ ഒന്നാമന്റെ കാലത്ത് ബസിലിക്കയുടെ വലതുവശത്ത് ഹോളി ക്രിബ് സൂക്ഷിക്കാനായി പ്രത്യേക സഥലം നിര്‍മ്മിക്കുകയും അവിടെ ക്രിബ് സ്ഥാപിക്കുകയുമാണ് ചെയ്തത്. പിന്നീട് പലകാലങ്ങളില്‍ ഇതിന് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. 2019 ല്‍ പുല്‍ക്കൂടിന്റെ തീരെ ചെറിയൊരു ഭാഗം തിരുശേഷിപ്പായി പാലസ്തീനിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.