ആദ്യത്തെ പുല്‍ക്കൂട് ഒരുക്കിയതിന്റെ കഥ

ലോകത്തില്‍ ആദ്യമായി പുല്‍ക്കൂട് നിര്‍മ്മിച്ചത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസാണ്. 1221 ലാണ് ഫ്രാന്‍സിസിന് അങ്ങനെയൊരു ആലോചന മനസ്സിലേക്ക് വന്നത്. അതും ബദ്‌ലഹേം സന്ദര്‍ശിച്ചു മടങ്ങിയതിന് ശേഷം. അവിടെ കണ്ട തിരുപ്പിറവി ദൃശ്യവും പുല്‍ക്കൂടും കണ്ടപ്പോള്‍ ഫ്രാന്‍സിസിന്റെ മനസ്സിലൊരാലോചന. എന്തുകൊണ്ട് ഈ തിരുപ്പിറവി ദൃശ്യം പുനരാവിഷ്‌ക്കരിച്ചുകൂടാ. എന്നാല്‍ വെറും രൂപങ്ങള്‍ കൊണ്ട് പുല്‍ക്കൂടൊരുക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. ജീവനുള്ള മൃഗങ്ങള്‍ വേണം. അങ്ങനെയാണ് ജീവനുള്ള മൃഗങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ പുല്‍ക്കൂട് സൃഷ്ടിക്കപ്പെട്ടത്.

ഈ ആശയം വളരെ പെട്ടെന്ന് എല്ലായിടത്തേക്കും വ്യാപിച്ച. 1291 ല്‍ ആദ്യത്തെ ഫ്രാന്‍സിസ്‌ക്കന്‍ പോപ്പ് നിക്കോളാസ് നാലാമന്‍ ഇതിന് അംഗീകാരം നല്കിക്കൊണ്ട് സെന്റ് മേരി മേജര്‍ റോമന്‍ ബസിലിക്കയില്‍ ആദ്യമായി സ്ഥിരമായി പുല്‍ക്കൂട് ദൃശ്യംസ്ഥാപിച്ചു. അതില്‍ നിന്നാണ് ലോകം മുഴുവനുമുള്ള ക്രിസ്തുമസ് പുല്‍ക്കൂടുകളുടെ ചരിത്രം ആരംഭിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.