വിശ്വാസജീവിതം പ്രതിസന്ധിയിലാണോ ഈ പ്രാര്‍ത്ഥന ചൊല്ലൂ

കര്‍ത്താവേ ഞാന്‍ വിശ്വസിക്കുന്നു,എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ. ഞാന്‍ ശരണപ്പെടുന്നു.ദൃഢതരമായി ഞാന്‍ ശരണപ്പെടട്ടെ.ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. കൂടുതല്‍ തീക്ഷ്ണതയോടെ ഞാന്‍ അങ്ങയെ സ്‌നേഹിക്കട്ടെ.ഞാന്‍ അനുതപിക്കുന്നു. കൂടുതലായി ഞാന്‍ അനുതപിക്കട്ടെ.. എന്റെ സ്രഷ്ടാവായി അങ്ങയെ ഞാന്‍ ആരാധിക്കുന്നു. എന്റെ അന്ത്യമായി ഞാന്‍ അ്ങ്ങയെ കാത്തിരിക്കുന്നു.നിത്യോപകാരിയായി അങ്ങയെ ഞാന്‍ സ്തുതിക്കുന്നു. എന്റെ പരമരക്ഷകനായി അങ്ങയെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ വിജ്ഞാനത്തില്‍ എന്നെ നയിക്കണമേ. അങ്ങയുടെ നീതി എന്നെ നിയന്ത്രിക്കട്ടെ. അങ്ങയുടെ കാരുണ്യം എന്നെ സുഖപ്പെടുത്തട്ടെ. അങ്ങയുടെ ശക്തി എന്നെ രക്ഷിക്കട്ടെമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.