യുവവൈദികന്റെ ജീവിതകഥ പറയുന്ന ലവ് ഗോഡ്‌സ് വില്‍ സൂപ്പര്‍ഹിറ്റിലേക്ക്

കാന്‍സര്‍ രോഗബാധിതനായി മരണമടഞ്ഞ യുവവൈദികന്‍ റയാന്‍ സ്റ്റവായിന്‍സിന്റെ ജീവിതകഥ പറയുന്ന ലവ് ഗോഡ്‌സ് വില്‍ എന്ന ചിത്രം ശ്രദ്ധേയമാകുന്നു, ഹൂസ്റ്റണിലെ വിവിധ തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിിക്കുന്നത്. പെട്രോളിയം എന്‍ജിനീയറിംങില്‍ ഡിഗ്രി നേടിയതിന് ശേഷം വൈദികനാകാനുള്ളതീരുമാനം അദ്ദേഹം പ്രഖ്യാപിച്ചു. പ്ട്ടസ്വീകരണത്തിന് ഏതാനും നാളുകള്‍ക്കു മുമ്പാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്.

എങ്കിലും വൈദികനാവുകയും പൗരോഹിത്യശു്ശ്രൂഷ ആരംഭിക്കുകയും ചെയ്തു. ഹൂസ്റ്റണിലെ പ്രിന്‍സ് ഓഫ് പീസ് കത്തോലിക്കാ ദേവാലയത്തിലെ വികാരിയായിരുന്നു. 2019 ലാണ് ഇവിടെ സേവനം അനുഷ്ഠിച്ചത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 2021 ജൂണ്‍ 21 ല്‍ സ്വര്‍ഗ്ഗപ്രാപ്തനായി.

വൈദികനായ ഈ ചുരുങ്ങിയ കാലയളവില്‍ അനേകം യുവജനങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ അച്ചന് സാധിച്ചിരുന്നു. പ്രചോദനാത്മകമായ ആ ജീവിതമാണ് ചിത്രം പറയുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.