ഓരോ ദിവസവും സ്വന്തം മരണത്തെക്കുറിച്ച് ധ്യാനിക്കാന്‍ അര മണിക്കൂര്‍ നീക്കിവയ്ക്കാമോ?

നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം മരണത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ.. ധ്യാനിച്ചിട്ടുണ്ടോ.. മരണം എങ്ങനെയായിരിക്കുമെന്ന്..എപ്പോഴായിരിക്കുമെന്ന്..?

ഇതുവരെയും അങ്ങനെയൊരു ചിന്തയും ധ്യാനവും ഉണ്ടായിട്ടില്ലാത്ത വ്യക്തിയാണെങ്കിലും സാരമില്ല ഇനിയെങ്കിലും അങ്ങനെ ധ്യാനിച്ചാല്‍ മതി. സ്വന്തം മരണത്തെക്കുറിച്ചു ധ്യാനിക്കാന്‍ ദിവസത്തിലെ അരമണിക്കൂറെങ്കിലും നീക്കിവയ്ക്കുന്നത് വളരെ നല്ലതായിരിക്കുമെന്നാണ് വിശുദ്ധരൊക്കെ പറയുന്നത്. വിശുദ്ധ ഡോണ്‍ ബോസ്‌ക്കോയെ പോലെയുള്ള വിശുദ്ധര്‍ ദിവസവും മരണം ധ്യാനവിഷയമാക്കിയിരുന്നു. വാഴ്ത്തപ്പെട്ട ചാള്‍സ് ഡിഫോക്കോള്‍ഡും ഇപ്രകാരം ചെയ്തിരുന്നു. ചാള്‍സ് ദിവസവും അരമണിക്കൂര്‍ നേരം സ്വന്തം മരണത്തെക്കുറിച്ച് ധ്യാനിച്ചിരുന്നു.

ഇങ്ങനെ ചെയ്യുന്നതുവഴി ലഭിക്കുന്ന ആത്മീയ നന്മകള്‍ എന്തൊക്കെയാണെന്ന് കൂടി അറിയണം.

നാം നമ്മുടെ നിത്യതയ്ക്ക് പ്രാധാന്യം നല്കും. ഇഹലോകത്തിലെ യാതൊന്നും അമിതമായി നമ്മെ ഭ്രമിപ്പിക്കുകയില്ല. വ്യക്തികളോട് വിദ്വേഷമോ പകയോ വച്ചുപുലര്‍ത്തുകയില്ല. നാം നാളെ വേര്‍പിരിഞ്ഞുപോകേണ്ടവരാണെന്ന് മനസ്സിലാക്കുന്നതുകൊണ്ട് അത്യാഗ്രഹമോ വെട്ടിപിടിക്കലോ ഉണ്ടാവുകയില്ല. ദൈവത്തിലേക്ക് നാം കൂടുതല്‍ അടുക്കും. പാപം ചെയ്യാന്‍ മടിക്കും, ഭയക്കും. ആത്മാവിനെ ശരീരത്തെക്കാള്‍കൂടുതലായി പരിഗണിക്കും.

എന്താ ഇനിമുതല്‍ നമുക്ക് എല്ലാ ദിനവും മരണത്തെക്കുറിച്ച് ധ്യാനിക്കാന്‍ ഇത്തിരിയെങ്കിലും സമയം നീക്കിവച്ചുകൂടെ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.