മാതാവിന്റെ ഏഴു വ്യാകുലങ്ങളെ ധ്യാനിക്കൂ, പാപികളുടെ മാനസാന്തരം ഉള്‍പ്പടെ നിരവധി ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടുമെന്ന് ഭൂതോച്ചാടകനായ വൈദികന്റെ സാക്ഷ്യം

വ്യാകുലമാതാവിനോടുള്ള ഭക്തിയുടെ ശക്തി തിരിച്ചറിഞ്ഞിട്ടുള്ളവരാണ് നമ്മള്‍ ഓരോരുത്തരും. ഇപ്പോഴിതാ പ്രശസ്ത ഭൂതോച്ചാടകനായ ഫാ. ചാദ് റിപ്പെര്‍ജെര്‍ ഒരു അഭിമുഖത്തില്‍ മാതാവിന്റെ ഏഴു വ്യാകുലങ്ങളുടെ ശക്തിയെക്കുറിച്ച് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നമ്മുടെ അമ്മയുടെ ശക്തി അനാവരണം ചെയ്യുന്നവയാണ് വ്യാകുലങ്ങള്‍ എന്നാണ് അദ്ദേഹം പറയുന്നത്. പാപികളുടെ മാനസാന്തരം അത് ഉറപ്പുവരുത്തുന്നു. ശിമയോന്റെ പ്രവചനമാണ് ഏഴു വ്യാകുലങ്ങളില്‍ ഒന്നാമത്തേത് എന്ന് നമുക്കറിയാമല്ലോ. അതുകൊണ്ടു തന്നെ ഈ വ്യാകുലം ധ്യാനിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പാപികളുടെ പാപപങ്കിലമായ ജീവിതത്തിന് മാറ്റമുണ്ടാകുന്നു. അവരുടെ ഹൃദയം പരിവര്‍ത്തിക്കപ്പെടുന്നു. അതുപോലെ സാത്താന്‍ കീഴടക്കിയ ഹൃദയങ്ങളെ ഈ പ്രാര്‍ത്ഥന വഴി സാത്താന്‍ വിട്ടുപേക്ഷിക്കും.

അതുപോലെ അനുദിന ജീവിതത്തില്‍ നമുക്ക് ആവശ്യമായ നിരവധിയായ അനുഗ്രഹങ്ങള്‍ നേടിത്തരാനും ഈ പ്രാര്‍ത്ഥനയിലൂടെ അമ്മ നമ്മെ സഹായിക്കും. അതുകൊണ്ട് നമ്മുടെ സങ്കടങ്ങളും വേദനകളും വ്യാകുലമാതാവിന് സമര്‍പ്പിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. അമ്മ നമ്മെ സഹായിക്കുകതന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.