നസ്രത്തിലെ തിരുക്കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് അതിനെ അനുഗ്രഹസമ്പന്നമാക്കിയ ദിവ്യരക്ഷകാ, ലോകമാസകലമുള്ള എല്ലാ കുടുംബങ്ങളെയും അങ്ങയുടെ തിരുഹൃദയത്തിന് ഞങ്ങള്‍ പ്രതിഷ്ഠിക്കുന്നു. അങ്ങയുടെ സ്‌നേഹവും സമാധാനവും അവയില്‍ നിറയ്ക്കണമേ. എല്ലാ ദുരാശകളില്‍ നിന്നും അവയെ മോചിപ്പിക്കണമേ.
അങ്ങയുടെ രക്ഷയുടെ ഫലം എല്ലാ കുടുംബങ്ങളിലും സംജാതമാകുവാന്‍ ഇടയാക്കണമേ. ഈ പ്രതി്ഷ്ഠാപനം പരിശുദ്ധ മാതാവിനോടും വിശുദ്ധ യൗസേപ്പിതാവിനോടും ചേര്‍ന്ന് അനുനിമിഷം ആവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഞങ്ങളെയും സകല കുടുംബങ്ങളെയും അങ്ങ് ആശീര്‍വദിക്കണമേ. ആമ്മേന്‍