പാലാ രൂപത ഹോം പ്രോജക്ടിന് അഞ്ചുവര്‍ഷം, 1000 ാമത്തെ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു

പാലാ: പാലാ രൂപതയുടെ ഹോം പ്രോജക്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി. ഇതില്‍ 1000 ാമത്തെ വീടിന്റെ താക്കോല്‍ ദാനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുട്ടുചിറയില്‍ നിര്‍വഹിച്ചു. ജാതിമതഭേദമന്യേ പാലാരൂപതയുടെ പരിധിയില്‍ പെടുന്ന ഭവനരഹിതര്‍ക്ക് ഇതിനകം 1000 വീടുകള്‍ നിര്‍മ്മിച്ചുനല്കിക്കഴിഞ്ഞു. 1000 ാമത്തെ വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ദാനവും കഴിഞ്ഞ ദിവസം നടന്നു. രൂപതയിലെ 171 ഇടവകകളും സന്യസ്ത ഭവനങ്ങളും സംഘടനകളും സുമനസ്സുകളും കൈകോര്‍ത്താണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

2018 ല്‍ രൂപതയില്‍ നടന്ന പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് മാര്‍ കല്ലറങ്ങാട്ട് അറിയിച്ചത്. 350 ഭൂരഹിതര്‍ക്ക് സ്ഥലം കണ്ടെത്തിയും വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ചുനല്കിയിട്ടുണ്ട്.

രൂപതയുടെ മാനുഷികമുഖത്തിന്റെയും കരുണാര്‍ദ്രസ്‌നേഹത്തിന്റെയും അടയാളമായിട്ടാണ് ഈ ഹോം പദ്ധതിയെ കാണേണ്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.