കുടുംബപ്രാര്‍ത്ഥനയ്ക്ക് മുടക്കം വരുത്തിയിട്ടില്ല: പുതിയ ഡെന്‍മാര്‍ക്ക് രാജാവിന്റെ വിശ്വാസജീവിതം വൈറലാകുന്നു

ഡെന്മാര്‍ക്കിന്റെ പുതിയ രാജാവ് തന്റെ വിശ്വാസത്തെക്കുറിച്ചും തന്റെ ഭാര്യയും രാജ്ഞിയുമായ മേരിയെക്കുറിച്ചും മക്കളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. 2024 ജനുവരി 14 നാണ് അമ്മയുടെ പിന്‍ഗാമിയായി ഫ്രെഡറിക് രാജാവ് അഭിഷേകം ചെയ്യപ്പെട്ടത്.

ഡെന്മാര്‍ക്കിന്റെയും അവിടുത്തെ ജനങ്ങളുടെയും അടിസ്ഥാനം തന്നെ ക്രിസ്തീയതയാണെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ താന്‍ കുടുംബപ്രാര്‍ത്ഥന മുടക്കം വരുത്തിയിട്ടില്ലെന്ന്ും അദ്ദേഹം അറിയിച്ചു.

സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന കിടക്കാന്‍ പോകുന്നതിന് മുമ്പായി ഭാര്യയ്ക്കും 13 വയസുള്ള ഇരട്ടമക്കള്‍ക്കുമൊപ്പം എല്ലാ ദിവസവും താന്‍ ചൊല്ലാറുണ്ടെന്നും അദ്ദേഹം അറിയിച്ചു. സന്ധ്യാപ്രാര്‍ത്ഥനയെന്നത് ഹ്രസ്വമാണെങ്കിലും അത് നമ്മുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്. അതില്ലാതെ നമുക്കൊന്നും ചെയ്യാനാവില്ല അദ്ദേഹം പറയുന്നു.

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ കുടുംബാംഗങ്ങളൊരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ കഴിയാതെ പോകുന്നവര്‍ക്കെല്ലാം ഫെഡ്രറിക് രാജാവിന്റെ ഈ മാതൃക പ്രചോദനമായിത്തീരട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.