ഈ മാസത്തില്‍ യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ കൂടുതലായി വളരാം

വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആചരിക്കുന്ന മാസത്തിലൂടെയാണല്ലോ നാം ഇപ്പോള്‍ കടന്നുപോകുന്നത്. ഈ മാസത്തില്‍ യൗസേപ്പിതാവിനോടുളള പ്രത്യേക ഭക്തിയില്‍ വളരാന്‍ നമുക്കെന്തെല്ലാം ചെയ്യാന്‍ കഴിയും?

നമ്മുടെ പ്രത്യേകമായ പ്രാര്‍ത്ഥനാനിയോഗങ്ങളെല്ലാം യൗസേപ്പിതാവിന്റെ മാധ്യസ്ഥത്തിനായി സമര്‍പ്പിക്കുക

നമ്മുടെ അപ്പന്മാരെ പ്രത്യേകമായി ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക

യൗസേപ്പിതാവിനോടുള്ള നൊവേന ചൊല്ലുക

നമ്മള്‍ ചെയ്യുന്ന എല്ലാ ജോലികളും യൗസേപ്പിതാവിന് സമര്‍പ്പിക്കുക

ബുധനാഴ്ചകള്‍ പ്രത്യേകമായി യൗസേപ്പിതാവിന് സമര്‍പ്പിക്കുക

കുടുംബത്തെയും നമ്മളെതന്നെയും യൗസേപ്പിതാവിന് സമര്‍പ്പിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.