വൃദ്ധദമ്പതികളെ ആക്രമിച്ച വൈദികനെ രൂപത സസ്‌പെന്റ് ചെയ്തു

മാംഗ്ലൂര്‍: വൃദ്ധദമ്പതികളെ ആക്രമിച്ച കത്തോലിക്കാവൈദികനെ രൂപത സസ്‌പെന്റ് ചെയ്തു. ഭവനസന്ദര്‍ശനത്തിനെത്തിയ ഫാ. നെല്‍സണ്‍ ഓലിവേരയാണ് വൃദ്ധദമ്പതികളെ ആക്രമിച്ചതും സസ്‌പെന്‍ഷനിലായതും. വൈദികന്‍ വൃദ്ധദമ്പതികളെ ആക്രമിച്ച ദൃശ്യംവൈറലായതിനെ തുടര്‍ന്നാണ് രൂപത ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.

മാനെല ക്രൈസ്റ്റ് ദ കിംങ് ദേവാലയത്തിലെ വൈദികനാണ് 79 കാരനായ ഗ്രിഗറിയെയുംഭാര്യ ഫിലോമിനയെയും ആക്രമിച്ചത്. തന്റെ കാറിലേക്ക് ഗ്രിഗറിയെ വലിച്ചിഴയ്ക്കുന്ന വൈദികനെയും അദ്ദേഹത്തെ വടികൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഫിലോമിനയെയും വീഡിയോയില്‍ കാണാം. ദമ്പതികളും വൈദികനും ആശുപത്രിയില്‍ ചികിത്സയിലാണ്.

ദമ്പതികള്‍ക്ക് വൈദികനോട് വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.