അമ്മേ നിന്റെ ഹൃദയത്തില്‍ ഞാന്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നുവെന്ന് നമുക്കേറ്റു പറയാം

മാതാവിന്റെ ഹൃദയത്തില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. മാതൃസഹജമായ സനേഹത്തോടെയാണ് മാതാവ് നമ്മെയെല്ലാവരെയും സ്‌നേഹിക്കുന്നതും ആശ്ലേഷിക്കുന്നതും.അതുകൊണ്ട് ആ അമ്മയോട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

ഓ മറിയമേ കരുണ നിറഞ്ഞ നാഥേ,നിഷ്‌ക്കളങ്കമായ സ്‌നേഹത്തോടും ഹൃദയത്തുടിപ്പോടും കൂടെ നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ നില്ക്കുന്നു. നിന്നില്‍ വേണ്ടുന്ന ആശ്രിതബോധം എന്റെ ഹൃദയത്തില്‍ വളര്‍ത്തുക.
ഭയം എന്നെപിന്തുടരുന്നു. സംഭ്രമം എന്നെ ആക്രമിക്കുന്നു. പ്രലോഭനങ്ങളുടെയിടയില്‍ നിരാശ എന്നെ അരിച്ചു ഭക്ഷിക്കുന്നു. എനിക്കൊരാശ്വാസം മാത്രമേയുള്ളൂ. അതായത് നിന്റെ സഹായം ഞാനപേക്ഷിക്കുന്നുണ്ടെന്നതു മാത്രം. അമ്മേ നിന്റെ ഹൃദയത്തില്‍ ഞാന്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നു
.( മരിയാനുകരണം)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.