ദൈവത്തെ നിരസിച്ചുകൊണ്ട് നല്ല ജീവിതം നയിക്കാന്‍ കഴിയുമോ?

നല്ലവരാണെന്ന് സ്വയം അവകാശപ്പെടുന്നവര്‍ ധാരാളംപേരുണ്ട്. നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ്അവര്‍ചെയ്യുന്നുമുണ്ട്. പക്ഷേ അവര്‍ ദൈവത്തില്‍വിശ്വസിക്കുന്നവരല്ല.ദൈവമുണ്ടെന്ന് കരുതുന്നുപോലുമില്ല പ്രാര്‍ത്ഥിക്കുകയോ ആരാധനാലയങ്ങളില്‍ പോകുകയോ ചെയ്യാറില്ല..

ദൈവവിശ്വാസികളായ ക്രൈസ്തവര്‍ ചെയ്യുന്ന പല നന്മപ്രവൃത്തികളും ചിലപ്രത്യേകപ്രത്യശാസ്ത്രങ്ങളില്‍ വിശ്വസിച്ചുകൊണ്ട് ചെയ്യുന്നവരെ പലരെയും നമുക്ക് പരിചയമുണ്ടല്ലോ. എന്നാല്‍ ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നുണ്ട്. ദൈവത്തെനിരസിച്ചുകൊണ്ട് നല്ലജീവിതം നയിക്കാന്‍ കഴിയുമോ? ഇതിന് വ്യക്തമായ ഉത്തരം യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ നല്കുന്നുണ്ട്.

.പ്രാര്‍ത്ഥനക്ക് വിലകല്പിക്കാതെ ജീവിക്കുന്നവരോട് ഈശോപറയുന്നത് ഇങ്ങനെയാണ്. നല്ലരീതിയിലാണ് ജീവിക്കുന്നതെങ്കില്‍പ്പിന്നെ അതിലും കൂടുതലായി മറ്റൊന്നും ചെയ്യുവാനില്ലെന്ന് നീ കരുതുന്നു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ നീ നിന്നെത്തന്നെ ദൈവത്തിന്റെസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ദൈവം നി്ന്നില്‍ നിന്ന് ആവശ്യപ്പെട്ടത് നിരസിക്കുകയുമാണ്. നി്ങ്ങള്‍ നല്ലൊരു ജീവിതമാണ് നയിക്കുന്നതെങ്കിലും ദൈവത്തെനിരസിക്കുന്നുവെങ്കില്‍ അതൊരു ഒഴിഞ്ഞ ജീവിതമായിരിക്കും.

ഈ വാക്കുകളെ അനുസരിച്ചു കൊണ്ട് ദൈവ കേന്ദ്രീകൃതമായ നല്ലജീവിതം നയിക്കാന്‍ നമുക്ക് ശ്രമിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.