സ്വര്‍ഗ്ഗത്തില്‍ ജീവിക്കുക എന്നാല്‍ എന്താണ് അര്‍ത്ഥം?

സ്വര്‍ഗ്ഗത്തില്‍ ജീവിക്കുക എന്നാല്‍ ക്രിസ്തുവിനോട്കൂടെ ആയിരിക്കുക എന്നാണ് അര്‍ത്ഥം. കാരണംക്രിസ്തു എവിടെയോ അവിടെയാണ് സ്വര്‍ഗ്ഗരാജ്യം. പക്ഷേ സ്വര്‍ഗ്ഗമുണ്ട് എന്ന് തെളിയിക്കാന്‍ മനുഷ്യന് സാധിച്ചിട്ടില്ല. സാധിക്കുകയുമില്ല.

സ്വര്‍ഗ്ഗമെന്നത് പരിശുദ്ധ ത്രീത്വത്തോടും മാലാഖമാരോടും എല്ലാവിശുദ്ധരോടുമൊപ്പമുള്ള ജീവന്റെയും സ്‌നേഹത്തിന്റെയും സംസര്‍ഗ്ഗമാണെനനും മാനുഷിക അഭിലാഷങ്ങളുടെ പരമാന്ത്യവും നിറവേറലുമാണെന്നാണ് കത്തോലിക്കാസഭ നമ്മെ പഠിപ്പിക്കുന്നത്. പരമവും സുനിശ്ചിതവുമായ സന്തോഷത്തിന്റെ അവസ്ഥയാണ് സ്വര്‍ഗ്ഗം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ത്രിതൈക ദൈവത്തെ മുഖാഭിമുഖം ദര്‍ശിച്ച് ജീവിക്കുന്നതിനെയാണ് സ്വര്‍ഗ്ഗീയ ജീവിതമെന്നും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുക എന്നും പറയുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.