കൃപാസനം ഉടമ്പടി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന വിധം

ഞായറാഴ്ചകളില്‍ കൃപാസനത്തില്‍ ഉടമ്പടി ധ്യാനം ഉണ്ടായിരിക്കുകയില്ല. പരിശുദ്ധാത്മാവ് നല്കുന്ന പ്രേരണയനുസരിച്ചുള്ള ദിവസങ്ങളിലാണ് കൃപാസനത്തില്‍ ഉടമ്പടിധ്യാനം ക്രമീകരിക്കുന്നത്.ഉദാഹരണത്തിന് ഒരു ദിവസം തിങ്കളാഴ്ചയാണെങ്കില്‍ മറ്റൊരിക്കല്‍ ചൊവ്വാഴ്ചയായിരിക്കും.

പക്ഷേ ഇതിനെക്കാള്‍ പ്രധാനപ്പെട്ടകാര്യം ഉടമ്പടി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കേണ്ടത് ഓണ്‍ലൈനായിട്ടായിരിക്കണം. എല്ലാചൊവ്വാഴ്ചയും ഓണ്‍ലൈനില്‍ ഉടമ്പടി ധ്യാനമുണ്ടായിരിക്കും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ധ്യാനം അരമണിക്കൂര്‍വീതമായോ സമയംപോലെ മുഴുവനായോ കൂടാവുന്നതാണ്. വ്യക്തിപരമായി നടത്തുന്ന ഉടമ്പടി പ്രാവര്‍ത്തികമാകാന്‍വേണ്ടിയാണ് കൃപാസനത്തില്‍ ഞായറാഴ്ചകളില്‍ ആരാധന നടക്കുന്നത്.

ഉടമ്പടി പ്രാര്‍ത്ഥന നടത്തുന്നവര്‍ നിര്‍ബന്ധമായും ഈ ആരാധനകളില്‍പങ്കെടുത്തിരിക്കണം.നിങ്ങള്‍ക്കുവേണ്ടി പ്രാര്‍തഥിക്കുമ്പോള്‍ നിങ്ങള്‍ തന്നെപങ്കെടുക്കേണ്ടതാണല്ലോ? ഉടമ്പടിയെടുത്തിരിക്കുന്നവര്‍ അതുകൊണ്ട് തീര്‍ച്ചയായും ആരാധനയില്‍ പങ്കെടുക്കണം.

കൃപാസനത്തില്‍ വലിയആഴ്ചയിലെ വ്യാഴം മുതല്‍ ഞായര്‍വരെയും ക്രിസ്തുമസ്ിനും മാത്രമേ അവധിയുള്ളൂ. മറ്റെല്ലാ ദിവസങ്ങളിലും ഇവിടെശുശ്രൂഷകള്‍ നടക്കുന്നുണ്ട്.

അച്ചനെ കാണാന്‍ വരുമ്പോള്‍ ഉടമ്പടി എടുത്ത ആള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.