രോഗീലേപനം മരണാസന്നര്‍ക്ക് മാത്രമുള്ളതോ?

രോഗീലേപനത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അത് മരണാസന്നര്‍ക്ക് മാത്രം നല്കുന്നതാണ് എന്നത്. പക്ഷേ രോഗീലേപനം മരണാസന്നര്‍ക്ക് മാത്രമല്ല നല്കാവുന്നത്. രോഗമോ വാര്‍ദ്ധക്യമോ മൂലം ആരെങ്കിലും മരിക്കത്തക്ക സാഹചര്യത്തിലായാല്‍ അയാള്‍ക്ക് ഈ കൂദാശ ,സ്വീകരിക്കുവാന്‍ സമുചിതമായ സമയം തീര്‍ച്ചയായും വന്നുകഴിഞ്ഞു എന്നാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം വ്യക്തമാക്കുന്നത്.

ഒന്നിലധികംതവണ ഈ കൂദാശ സ്വീകരിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. വലിയ ശസത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്ക് ഈ കൂദാശ സ്വീകരിക്കാവുന്നതാണ്. ജീവന്‍ രക്ഷിക്കുന്നതില്‍ ശസ്ത്രക്രിയ പരാജയപ്പെട്ടാല്‍ നിര്‍മ്മലമനസ്സാക്ഷിയോടെയുള്ള ദൈവദര്‍ശനം വ്യക്തിക്ക് സ്വന്തമാകുന്നുവെന്ന ഗുണം ഇതിനുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.