ഭയപ്പെടരുതേ..ദൈവം നിന്നെ താങ്ങിക്കോളും.. വചനംപറയുന്നു

രോഗങ്ങളുടെ, സാമ്പത്തികപ്രയാസങ്ങളുടെ, പരാജയങ്ങളുടെ, കടബാധ്യതകളുടെ, മുടങ്ങിക്കിടക്കുന്ന ജീവിത സ്വപ്നങ്ങളുടെ ,…. എ്ത്രയെത്ര ഭയപ്പാടുകളുടെ ലോകത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ജീവനുണ്ടോ ഓരോരോ അവസരങ്ങളിലായി നമ്മുടെ ജീവിതത്തിലേക്ക് ഭയം കടന്നുവരും.

ആരും നമ്മെ സഹായിക്കാനില്ലെന്നും മിത്രങ്ങള്‍ ശത്രുക്കളാകുമെന്നും ഭയപ്പെടുന്ന അവസരങ്ങളും ജീവിതത്തില്‍ നിരവധി. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ഒരിക്കലും മറന്നുപോകരുതാത്ത ഒന്നുണ്ട്. വചനം നല്കുന്ന വാഗ്ദാനം.

ഏശയ്യ 41:10 മുതല് 14 വരെയുള്ള തിരുവചനങ്ങള്‍ ഇത്തരത്തിലുള്ള ഭയങ്ങളില്‍ നിന്നുള്ള മോചനം നല്കുമെന്നുള്ളതിന് ദൈവത്തിന്റെ ഉറപ്പാണ്. ഈ വചനം നമുക്ക് ഹൃദയത്തില്‍ സൂക്ഷിക്കാം. വചനം നമ്മെ ശക്തിപ്പെടുത്തട്ടെ

നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്‌ജിച്ചു തലതാല്‌ത്തും; നിന്നോട്‌ ഏറ്റുമുട്ടുന്നവര്‍ നശിച്ച്‌ ഒന്നുമല്ലാതായിത്തീരും.ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.നിന്നോട്‌ ശണ്‌ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും. നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കൃമിയായയാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേലിന്റെ പരിശുദ്‌ധനാണ്‌ നിന്റെ രക്‌ഷകന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.